ആപ്പ്ജില്ല

'ആശങ്ക വേണ്ട' കൊച്ചിയിൽ ചികിത്സയിലുള്ള ഒരാൾക്ക് കൊറോണയില്ലെന്ന് സ്ഥിരീകരണം

സംസ്ഥാനത്ത് 288 പേർ കൊറോണ നിരീക്ഷണത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഒരാൾക്ക് രോഗമില്ലെന്ന് വ്യക്തമായിയിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Samayam Malayalam 27 Jan 2020, 3:30 pm
Samayam Malayalam coronavirus

കൊച്ചി: കൊച്ചിയിൽ നിരീക്ഷണത്തിലുള്ള ഒരാൾക്ക് കൊറോണയില്ലെന്ന് സ്ഥിരീകരണം. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കൊറോണയല്ലെന്ന് വ്യക്തമായത്. ഇയാൾക്ക് എച്ച് വൺ എൻ വൺ ആണെന്നും വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്ത് 288 പേർ കൊറോണ നിരീക്ഷണത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഒരാൾക്ക് രോഗമില്ലെന്ന് വ്യക്തമായത്.

സംസ്ഥാനത്ത് 288 പേരാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 281 പേര്‍ വീടുകളിലും ഏഴു പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്. ചൈനയിൽ നിന്നും നാട്ടിൽ എത്തിയവരെയാണ് നീരിക്ഷിക്കുന്നത്. കഴിഞ്ഞദിവസം കളമശേരി മെഡിക്കൽ കോളേജിൽ യുവാവിനെ അഡ്മിറ്റ് ചെയ്തെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇത് ഭീതിയുണർത്തിയതിനു പിന്നാലെയാണ് പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

Also Read: Fact check: മനുഷ്യ ശൃംഖലയെ വിമർശിച്ചുള്ള പോസ്റ്റ്; സുരേന്ദ്രൻ പോസ്റ്റ് ചെയ്തത് വ്യാജ ചിത്രമോ

പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ തന്നെ ചൈനയിൽ നിന്നെത്തിയ മറ്റൊരു വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ടായിരുന്നു. പെരുമ്പാവൂർ ചങ്ങനാശേറി സ്വദേശികളാണ് ചികിത്സയിലുള്ളതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

വൈറസ് ബാധയ്‌ക്കെതിരെ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻ കരുതലിന്‍റെ ഭാഗമായിട്ടാണ് നീരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്