തിരുവനന്തപുരം: മഹാപ്രളയത്തില്‍ തകര്‍ന്ന ഇടുക്കിയിലെ ചെറുതോണി പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാന്‍ അനുവാദം ലഭിച്ചതായി മന്ത്രി ജി.സുധാകരൻ. സ്ഥലം സന്ദര്‍ശിച്ച ഉപരിതല ഗതാഗത വകുപ്പിന്റെ ഉന്നതല സംഘം അറിയിച്ചതാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള പാലത്തിൻ്റെ തകരാറുകള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഇനിയുള്ള അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ത്തിയാക്കും. ഇതിന് അടിയന്തരമായി ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും, മന്ത്രി വ്യക്തമാക്കി.
ചെറുതോണി പാലത്തിന് സമാന്തരമായി പുതിയ പാലമെന്ന് മന്ത്രി
അടിയന്തരമായി ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും
Samayam Malayalam 3 Oct 2018, 11:31 am