ആപ്പ്ജില്ല

ശബരിമല ഹർജികളിൽ ഇന്ന് വാദം ആരംഭിക്കും; ഭരണഘടനാ ബെഞ്ചിൽ ആരൊക്കെ?, പരിഗണിക്കുന്നത് എന്തൊക്കെ?; അറിയേണ്ടതെല്ലാം

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും. ഹർജികളിൽ ആരുടെയെല്ലാം വാദം കേൾക്കണണമെന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശബരിമല യുവതീ പ്രവേശനത്തിന് എതിരായ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ബെഞ്ച് വിശാല ബെഞ്ചിനു വിട്ട ഏഴ് കാര്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുന്നത്.

Samayam Malayalam 13 Jan 2020, 8:25 am

Samayam Malayalam a nine judge constitution bench of the supreme court to hear issue of women s entry in sabarimala temple today here full details
ശബരിമല ഹർജികളിൽ ഇന്ന് വാദം ആരംഭിക്കും; ഭരണഘടനാ ബെഞ്ചിൽ ആരൊക്കെ?, പരിഗണിക്കുന്നത് എന്തൊക്കെ?; അറിയേണ്ടതെല്ലാം

​വിശാല ബെഞ്ചിൽ ആരൊക്കെ

ഒൻപത് അംഗ വിശാല ബെഞ്ചാണ് പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിൽ, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര്‍ റാവു, മോഹന ശാന്തന ഗൗഡര്‍, അബ്ദുല്‍ നസീര്‍, സുബാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങള്‍. തമിഴ്നാട്ടിൽ നിന്നുള്ള ആർ ഭാനുമതി മാത്രമാണ് ബെഞ്ചിലെ ഏക വനിതാ അംഗം.

​കോടതി പരിഗണിക്കുന്ന 7 കാര്യങ്ങൾ

1. ഒഴിവാക്കാനാവാത്ത മതാചാരങ്ങൾ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കോ മതാചാര്യന്മാർക്കോ?

2. മതവിശ്വാസം, തുല്ല്യതയ്ക്കുള്ള അവകാശം എന്നിവ എങ്ങനെ പൊരുത്തപ്പെടുത്തണം.

3. ഒഴിവാക്കാൻ സാധിക്കാത്ത മതാചാരങ്ങൾക്ക് ഭരണഘടനയുടെ പരിരക്ഷ ഉണ്ടോ?

4. മതവിശ്വാസം ക്രമസമാധാനത്തിനും ധാർമികതയ്ക്കും എത്രത്തോളം വിധേയമാണ്?

5. സദാചാരം, ഭരണഘടനാ സദാചാരം എന്നതിന്റെ കൃത്യമായ നിർവ്വചനം എന്താണ്?

6. ഭരണഘടനപ്രകാരം ഹിന്ദുവിഭാഗങ്ങളുടെ നിർവ്വചനം എന്ത്?

7. ഒരു മതത്തിന്‍റെ ആചാരങ്ങൾ ചോദ്യംചെയ്യാൻ മറ്റ് മതങ്ങൾക്ക് അവകാശം ഉണ്ടോ?

​ചരിത്ര വിധി പുറപ്പെടുവിച്ച ആരും ഭരണഘടനാ ബെഞ്ചിൽ ഇല്ല

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബഞ്ചിലെ ഒരംഗങ്ങളും പുതിയ ബെഞ്ചിലില്ല. അന്ന് എതിർവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയും പുതിയ ബെഞ്ചിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ്, റോഹിൻടൺ നരിമാൻ, ഇന്ദുമൽഹോത്ര എന്നിവരായിരുന്നു ശബരിമലയിൽ യുവതീ പ്രവേശനം ആകാമെന്ന് വിധിച്ചത്.

​സർക്കാരിനും ദേവസ്വം ബോഡിനും വേണ്ടി ഹാജരാവുക ആരൊക്കെ

നേരത്തെ വിജയ് ഹൻസാരിയയും ജയദീപ് ഗുപ്തയുമാണ് ശബരിമല വിഷയത്തിൽ സർക്കാരിനായി കോടതിയിൽ ഹാജരായിരുന്നത്. മാറിയ സാഹചര്യത്തിൽ ജയ്ദീപ് ഗുപ്ത മാത്രമാകും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകുകയെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിനൊപ്പം സ്റ്റാന്‍റിങ് കോണ്‍സല്‍ ജി പ്രകാശുമുണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി നേരത്തെ രാകേഷ് ദ്വിവേദിയായിരുന്നു ഹാജരായിരുന്നത്. ഇദ്ദേഹം തന്നെ പുതിയ സാഹചര്യത്തിലുമുണ്ടാകുമോയെന്ന് അറിയേണ്ടതുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്