ആപ്പ്ജില്ല

ആര്യാമ സുന്ദരത്തെ മാറ്റാന്‍ ശ്രമം നടന്നെന്ന് പത്മകുമാര്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്നും പത്മകുമാര്‍

Samayam Malayalam 12 Nov 2018, 2:18 pm
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരാകാനിരുന്ന ആര്യാമ സുന്ദരത്തെ മാറ്റാന്‍ ശ്രമം നടന്നെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. അഭിഭാഷകന്‍റെ പിന്മാറ്റത്തില്‍ ചില സംഘടനകളുടെ ഇടപെടലുകളുണ്ടെന്ന് പത്മകുമാര്‍ വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്നും പത്മകുമാര്‍ അറിയിച്ചു.
Samayam Malayalam A Padmakumar


ഇന്ന് രാവിലെയാണ് ഹാജരാകാന്‍ ഉള്ള ബുദ്ധിമുട്ട് ആര്യാമ സുന്ദരം ദേവസ്വം ബോര്‍ഡിനെ നേരിട്ട് അറിയിച്ചത്. ഇതിനു പിന്നാലെയാണ് എ പത്മകുമാര്‍ ഇതില്‍ മറ്റുള്ളവരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ പരിശോധിക്കുമ്പോള്‍ സ്ത്രീ പ്രവേശനത്തെ പരോക്ഷമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടായിരിക്കും ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ നിലവിലുള്ള സാഹചര്യങ്ങളും ആചാരങ്ങളിലുണ്ടായ ബുദ്ധിമുട്ടുകളും കോടതിയില്‍ ചൂണ്ടിക്കാട്ടുെമന്നും അദ്ദേഹം പറഞ്ഞിരുന്നു. അതോടൊപ്പം സുന്ദരവുമായി കൂടിക്കാഴ്ച ഇന്ന് നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും വ്യക്തമാക്കിയിരുന്നു.

നാളെയാണ് ശബരിമല സ്ത്രീപ്രവേശ വിധിയിന്മേലുള്ള പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്