ആപ്പ്ജില്ല

ബസ്സും കാറും കൂട്ടിയിടിച്ച്‌ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

കെ.എസ്.ആര്‍.ടി.സി.ബസ്സും കാറും കൂട്ടിയിടിച്ച്‌ നവദമ്പതിമാര്‍ മരിച്ചു

Samayam Malayalam 28 Apr 2018, 9:07 am
എലവഞ്ചേരി: നെന്മാറ-കൊല്ലങ്കോട് പാതയില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും കാറും കൂട്ടിയിടിച്ച്‌ നവദമ്പതിമാര്‍ മരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ പൊന്നൂക്കര മതിക്കുന്ന് കോളനിയിലെ തെക്കേത്തറ പരേതനായ രാമകൃഷ്ണന്റെ മകന്‍ മണികണ്ഠന്‍ (32), ഭാര്യ മല്ലിക (24) എന്നിവരാണ് മരിച്ചത്. കുമ്പളക്കോട് പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രദര്‍ശനത്തിന് കാറില്‍ വരികയായിരുന്ന ഇവരുടെ വാഹനവും പൊള്ളാച്ചിയില്‍ നിന്ന് തൃശ്ശൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ചാണ് അപകടം. മല്ലിക അപകട സ്ഥലത്തുതന്നെ മരിച്ചു. മണികണ്ഠന്‍ തൃശ്ശൂര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്