തൃശൂർ: തൃശൂരിൽ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. വാളൂരിൽ വെച്ച് ആയിരുന്നു അപകടം. പുതുവത്സര ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന വിദ്യാർഥി സംഘത്തിന് നേർക്ക് ജീപ്പ് ഇടിക്കുകയായിരുന്നു. വാളൂർ പറമ്പൻ ജോസിൻ്റെ മകൻ ആൽവിൻ ആണ് മരിച്ചത്. ആൽവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷിബിന്‍ സാരമായി പരിക്കേറ്റു. ഷിബിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ. ജീപ്പ് ഓടിച്ചിരുന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വാഹനാപകടം: തൃശൂരില്‍ വിദ്യാർഥി മരിച്ചു
പുതുവത്സര ആഘോഷത്തിനു ശേഷം മടങ്ങുകയായിരുന്ന വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ വാളൂരിൽ വെച്ച് നടന്ന അപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Samayam Malayalam 5 Dec 2022, 5:39 pm
ഹൈലൈറ്റ്:
- വാളൂർ പറമ്പൻ ജോസിൻ്റെ മകൻ ആൽവിൻ ആണ് മരിച്ചത്.
- ആൽവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷിബിന്‍ സാരമായി പരിക്കേറ്റു.