ആപ്പ്ജില്ല

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ചിറയില്‍ കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Samayam Malayalam 9 Nov 2019, 3:53 pm
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിളമൂട്ടിലാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന സ്വാമി ഹരിതരചൈതന്യ, രാജന്‍ബാബു, അനുരാഗ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
Samayam Malayalam Death


മരിച്ചവര്‍ കായംകുളം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ചിറയില്‍ കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നെയ്യാര്‍ ഡാമിലുള്ള ആശ്രമത്തില്‍ നിന്നും പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്