കയ്പമംഗലം: എടത്തിരുത്തി അയ്യൻപടിയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന കിള്ളിക്കുളങ്ങര വീട്ടിൽ വേണുവിന്റെ മകൻ വനീതാണ് (25) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് വിനീതിനേയും കൂടെയുണ്ടായിരുന്ന പ്രജീത്ത് (29), അജ്മൽ (15) എന്നിവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വിനീതിന്റെ ജീവൻ രക്ഷിക്കാനായില്ല.
സാരമായി പരിക്കേറ്റ ബസ് യാത്രക്കാരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
സാരമായി പരിക്കേറ്റ ബസ് യാത്രക്കാരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.