ആപ്പ്ജില്ല

നടിയെ അപമാനിച്ച സംഭവം; നാട്ടിലും വീട്ടിലും ഇറങ്ങാൻ പറ്റാത്ത അവസ്ഥ, മാപ്പ് പറയാന്‍ തയ്യാറാണെന്ന് പ്രതികള്‍

മലപ്പുറം പെരുന്തൽമണ്ണ സ്വദേശികളായ രണ്ട് പേരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ ഉടൻ തന്നെ കീഴടങ്ങുമെന്നുമാണ് മാധ്യമങ്ങളോട് അറിയിച്ചിരിക്കുന്നത്.

Samayam Malayalam 20 Dec 2020, 12:10 pm
തൃശൂര്‍: കൊച്ചിയിൽ നടി അപമാനിക്കപ്പെട്ട സംഭവത്തിൽ മാപ്പ് പറയുവാന്‍ തയ്യാറാണെന്ന് പ്രതികള്‍. ടെലിവിഷൻ ചാനലിനോടാണ് ഇവര്‍ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
Samayam Malayalam accused
പ്രതികൾ


Also Read : നിയന്ത്രണം കടുപ്പിച്ച് സൗദി; ചടങ്ങില്‍ ആളുകള്‍ കൂടിയാല്‍ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും വന്‍ പിഴ

മലപ്പുറം സ്വദേശികളാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദ്, ആദിൽ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തിയത്. വൈകാതെ കീഴടങ്ങുമെന്നും പ്രതികള്‍ വ്യക്തമാക്കി.

നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് യുവാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കാറ് നന്നാക്കുന്നതിനായി തൃശൂര്‍ പോകുകയും തുടര്‍ന്ന് ജോലിയുടെ ആവശ്യത്തിന് എറണാകുളത്തേക്ക് പോകേണ്ടി വരികയുമായിരുന്നു. മടങ്ങാനുള്ള ട്രെയിൻ വൈകുമെന്ന് കണ്ടതോടെ മാളിൽ സമയം ചെലവഴിക്കുകയുമായിരുന്നു ഹൈപ്പര്‍ മാ‍ര്‍ക്കറ്റിൽ വച്ച് നടിയെ കണ്ടത്.

Also Read : നടിയെ അപമാനിച്ച യുവാക്കളെ കുറിച്ച് വ്യക്തമായ വിവരം; അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന

ആദ്യം നടിയാണെന്ന് മനസ്സിലായില്ല. പിന്നീട്, മറ്റൊരു കുടുംബം ഫോട്ടോ പകര്‍ത്തുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. സ്പര്‍ശിച്ചു എന്ന് അവര്‍ പറയുന്നു. എന്നാല്‍, നടന്ന് നീങ്ങിയപ്പോള്‍ അറിയാതെ തട്ടിയെങ്കിലേ ഉള്ളു. അല്ലാതെ മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല. നൂറ് ശതമാനവും ഉറപ്പാണ്. പ്രതികള്‍ മാധ്യമത്തോട് പറഞ്ഞു.

നടിയുടെയും സഹോദരിയുടേയും സമീപത്തെത്തി എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി നൽകിയത് എന്നും ഇവര്‍ പറയുന്നു. മറുപടി തൃപ്തി അല്ലാത്തതിനാൽ തിരികെ പോരുകയായിരുന്നു. പിന്നീട്, കുറച്ച് നേരം കൂടി മാള്‍ ചുറ്റിക്കറങ്ങിയതിന് ശേഷം മെട്രോയിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. പ്രതികള്‍ പറഞ്ഞു.

Also Read : പ്രവാസികള്‍ക്ക് ആശ്വസിക്കാം; യുഎഇ ആരോഗ്യമേഖലയില്‍ 2021ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു

അപ്രതീക്ഷിതമായി മുഖം ടീവിയിൽ കണ്ടതോടെ ഞെട്ടലിലാണ് തങ്ങള്‍. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും നാട്ടിലും വീട്ടിലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത് എന്നും പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്