ആപ്പ്ജില്ല

'തനിക്കെതിരായ കേസ് നിലനിൽക്കില്ല'; മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ​​ഹൈക്കോടതിയിൽ

തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് അടക്കമുള്ള നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ആക്‌ടിവിസ്‌റ്റ് രഹ്ന ഫാത്തിമ വ്യക്തമാക്കുന്നുണ്ട്

Samayam Malayalam 26 Jun 2020, 1:29 pm

ഹൈലൈറ്റ്:

  • പോക്‌സോ കേസ് നിലനിൽക്കില്ലെന്ന് രഹ്ന ഫാത്തിമ.
  • വ്യക്തി സ്വാതന്ത്രത്തിൽ ഉൾപ്പെടുന്ന കാര്യമാണ് താൻ ചെയ്‌തത്.
  • ഗുരുതര വകുപ്പുകൾ ചുമത്തുന്നത് തെറ്റാണെന്നും ഹർജിയിൽ.

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam രഹ്ന ഫാത്തിമ
രഹ്ന ഫാത്തിമ
കൊച്ചി: കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന തനിക്കെതിരായ പോക്‌സോ കേസ് നിലനിൽക്കില്ലെന്ന് ആക്‌ടിവിസ്‌റ്റ് രഹ്ന ഫാത്തിമ. കേസിൽ മുൻകൂർ ജാമ്യം തേടി അവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. ഹർജി തിങ്കളാഴ്‌ച പരിഗണിക്കും.
തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് അടക്കമുള്ള നിലനിൽക്കില്ല. വ്യക്തി സ്വാതന്ത്രത്തിൽ ഉൾപ്പെടുന്ന പ്രവർത്തിയാണ് തൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തുന്നത് തെറ്റാണെന്നും ഹർജിയിൽ രഹ്ന ഫാത്തിമ പറഞ്ഞു.

Also Read: കേസെടുത്തതിൽ ഭയമില്ലെന്ന് രഹ്ന ഫാത്തിമ; അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തി പോലീസ്

അറസ്‌റ്റ് സാധ്യതകൾ മുന്നിൽക്കണ്ടാണ് രഹ്ന മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പോസ്‌കോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശകമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

പോലീസ് വ്യാഴാഴ്‌ച രഹ്‌നയുടെ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ റെയ്‌ഡ് നടത്തിയിരുന്നു. പെയിൻ്റിങ് ബ്രഷ്, ചായം, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തു. പോലീസ് എത്തുന്ന വിവരമറിഞ്ഞ ഇവർ വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. രഹന കോഴിക്കോടാണെന്നാണ് വിവരമെന്നും എറണാകുളത്ത് തിരിച്ചെത്തുമ്പോൾ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പോലീസ് അ‌റിയിച്ചു.

സ്വന്തം അർദ്ധ നഗ്നശരീരം മക്കൾക്ക് ചിത്രംവരയ്ക്കാൻ നൽകിയതിന്‍റെ ദൃശ്യങ്ങൾ രഹ്ന ഫാത്തിമ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളുലൂടെ പങ്കുവച്ചത്. 'ബോഡി ആന്‍ഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്സ്ബുക്കിലും രഹന വീഡിയോ പോസ്‌റ്റ് ചെയ്‌തത്.

Also Read: രഹ്ന ഫാത്തിമ കൂടുതൽ കുരുക്കിൽ, നടപടിയെടുത്ത് ബാലാവകാശ കമ്മിഷൻ

സംഭവം വിവാദമായതിനു പിന്നാലെയാണ് ഇവർക്കെതിരെ കേസെടുക്കുന്നത്. കേസെടുത്തതിനെ ഭയപ്പെടുന്നില്ലെന്ന് പ്രതികരിച്ച അവർ നിയമങ്ങള്‍ പാലിച്ച് തന്നെയാണ് ദൃശ്യങ്ങള്‍ യൂ ടൂബിലിട്ടതെന്നും യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പ്രതികരിച്ചു. സ്ത്രീ ശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ വീഡിയോ പുറത്തുവിട്ടത്.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്