ആപ്പ്ജില്ല

'ദൃശ്യങ്ങളുടെ പകർപ്പിന് അവകാശമുണ്ട്, സ്ത്രീ ശബ്ദത്തിൽ കൃത്രിമം നടത്തി': നടിയുടെ പീഡന ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ

ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് നൽകിയാൽ ദുരുപയോഗം ചെയ്യുമെന്ന് നടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. സുപ്രീംകോടതിയിൽ എഴുതി സമർപ്പിച്ച വാദത്തിലാണ് ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Samayam Malayalam 3 Oct 2019, 7:39 pm
ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പിന് അവകാശമുണ്ടെന്ന് നടൻ ദിലീപ്. ദൃശ്യങ്ങൾക്കൊപ്പമുള്ള സ്ത്രീ ശബ്ദം എഡിറ്റ് ചെയ്തതാണെന്നും ദിലീപ് ആരോപിച്ചു. ഇത് തെളിയിക്കാൻ ദൃശ്യങ്ങൾ ക്ലോൺ ചെയ്ത് നൽകണമെന്നാണ് ദിലീപിന്റെ ആവശ്യം. സുപ്രീംകോടതിയിൽ സമർപ്പിച്ച എഴുതി തയ്യാറാക്കിയ വാദത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Samayam Malayalam dileep


അതേസമയം, ദൃശ്യങ്ങൾ നൽകാൻ പാടില്ലെന്നും നൽകിയാൽ ദുരുപയോഗം ചെയ്യാതിരിക്കാൻ കടുത്ത നിബന്ധന വെയ്ക്കണമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസിന് ആധാരമാകുന്ന പ്രധാനപ്പെട്ട തെളിവെന്ന നിലയ്ക്ക് ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ട്. ദൃശ്യങ്ങളുടെ പകർപ്പ് ലഭിച്ചാൽ കേസിലെ തിരിമറികൾ ഫോറൻസിക് പരിശോധനയിലൂടെ തെളിയിക്കാൻ സാധിക്കുമെന്ന് ദിലീപിനുവേണ്ടി ഹാജരായ മുകുൾ റോഹത്ഗി കോടതിയിൽ പറഞ്ഞു.

ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശ ലംഘനമാണെന്ന് നടിക്കുവേണ്ടി ഹാജരായ ആർ ബസന്തും, കെ രാജീവും കഴിഞ്ഞ മാസം കോടതിയിൽ വാദിച്ചിരുന്നു.

പ്രതിയെ ദൃശ്യങ്ങൾ കാണിക്കുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ പകർപ്പ് നൽകിയാൽ അത് ദുരുപയോഗിക്കുന്നതിന് കാരണമാകുമെന്നുമുള്ള നടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്