കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന
നടൻ ദിലീപിനെ വീഡിയോ കോൺഫറൻസിങ് വഴി അങ്കമാലി കോടതിയിൽ ഇന്ന് ഹാജരാക്കും. റിമാൻഡ് കാലാവധി കഴിയുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.
ആലുവ സബ്ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് വീഡിയോ കോൺഫറൻസിങിന് പൊലീസ് അനുമതി തേടിയത്. അതേസമയം, വീഡിയോ കോൺഫറൻസിങിനുള്ള സംവിധാനം ഒരുക്കിയെന്ന് പൊലീസ് വ്യക്തമാക്കി.
ദിലീപിന് അനുകൂലമായ ജനവികാരം തടയുന്നതിനാണ് വീഡിയോ കോൺഫറൻസിങ് ഏർപ്പെടുത്തിയതെന്നാണ് ഉന്നത് പൊലിസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഉച്ചയോടെ ആയിരിക്കും ദിലീപിനെ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കുക.
Dileep's video conference today
Actor Dileep's remand time will ends today and court will conduct Video Conference