ആപ്പ്ജില്ല

ദിലീപിനെകാണാൻ ജയറാം ജയിലിൽ

തിരുവോണദിനത്തില്‍ ഉച്ചയോടെയാണ് ജയറാം ജയിലിലെത്തിയത്

TNN 4 Sept 2017, 5:18 pm
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ആലുവ സബ്​ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടന്‍ ജയറാമും. തിരുവോണദിനത്തില്‍ ഉച്ചയോടെയാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കാറുണ്ടെന്നും പതിവ് തെറ്റിക്കാതിരിക്കാനാണ് ഇത്തവണ ജയിലിലെത്തിയത് എന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ ദിലീപ് സുഖമായിരിക്കുന്നുവെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam actor jayaram to visit dileep in jail
ദിലീപിനെകാണാൻ ജയറാം ജയിലിൽ


റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ ഇന്നലെ സിനിമാ മേഖലയിലെ നിരവധി പേര്‍ എത്തിയിരുന്നു. പിതാവിന് ബലിയിടാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ചിരുന്നത്.

actor jayaram to visit dileep

actor jayaram to visit dileep in jail.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്