ആപ്പ്ജില്ല

ജ​യ​സൂ​ര്യ​ കൈ​യേ​റി നി​ര്‍​മി​ച്ച ബോ​ട്ടു​ജെ​ട്ടി പൊ​ളി​ച്ചു നീ​ക്കും

കായല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി തള്ളി

TNN 27 Feb 2018, 9:45 pm
തിരുവനന്തപുരം: കായല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറ്റി നിര്‍മ്മിച്ച ബോട്ടുജെട്ടി പൊളിച്ചു നീക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ജയസൂര്യ അപ്പീല്‍ നല്‍കിയത്. ഹര്‍ജി തള്ളിയതോടെ ജയസൂര്യ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചു നീക്കും.
Samayam Malayalam actor jayasurya violates building rules hc
ജ​യ​സൂ​ര്യ​ കൈ​യേ​റി നി​ര്‍​മി​ച്ച ബോ​ട്ടു​ജെ​ട്ടി പൊ​ളി​ച്ചു നീ​ക്കും


ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു​വാ​ണു ജ​യ​സൂ​ര്യ​ക്ക് എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. തീ​ര​ദേ​ശ പ​രി​പാ​ല​ന സം​ര​ക്ഷ​ണ നി​യ​മ​വും മു​നി​സി​പ്പ​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ​ച്ച​ട്ട​വും ലം​ഘി​ച്ചു ജ​യ​സൂ​ര്യ അ​ന​ധി​കൃ​ത​മാ​യി ബോ​ട്ടു​ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ര്‍​മി​ച്ച​തി​ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഒ​ത്താ​ശ​ചെ​യ്തു കൊ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്