ആപ്പ്ജില്ല

സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; തന്‍റെ അറിവോടെയല്ലെന്ന് സുരാജ് വെഞ്ഞാറമ്മൂട്

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് താന്‍ പ്രചാരണം നടത്തിയിട്ടില്ലെന്ന് സുരാജ് വെഞ്ഞാറമ്മൂട് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ തന്‍റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നു. എന്നാല്‍ ഇത് തന്‍റെ അറിവോടെയല്ലെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു

Samayam Malayalam 22 Apr 2019, 11:28 pm

ഹൈലൈറ്റ്:

  • വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സുരാജ് വെഞ്ഞാറമ്മൂട്
  • ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല
  • തന്‍റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നുവെന്നും സുരാജ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam suraj_venjaramoodu
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ തന്‍റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് രംഗത്ത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് താന്‍ പ്രചാരണം നടത്തിയിട്ടില്ലെന്ന് സുരാജ് വെഞ്ഞാറമ്മൂട് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ തന്‍റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നു. എന്നാല്‍ ഇത് തന്‍റെ അറിവോടെയല്ലെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ലഘുകുറിപ്പിലൂടെയാണ് സുരാജ് വെഞ്ഞാറമ്മൂട് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം-

പ്രിയമുള്ളവരെ
ഞാൻ സുരാജ് വെഞ്ഞാറമൂട് ഒരു കലാകാരനായ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും വോട്ട് അഭ്യർഥിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പ്രചാരണവും നടത്തിയിട്ടില്ല എന്നാൽ എന്റെ പേരിൽ ചില വ്യാജ പ്രചരണങ്ങൾ കണ്ടു വരുന്നു. ഇത് എന്റെ അറിവോടെ അല്ല എന്ന് എന്റെ പ്രിയപെട്ട പ്രേക്ഷകരെ അറിയിക്കുന്നു..
നന്ദി
എന്ന് സ്വന്തം
സുരാജ് വെഞ്ഞാറമ്മൂട് 😊

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്