ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്: സാധാരണക്കാരനായ ഒരാളുടെ മൊഴി നിര്‍ണായകം

നടി മാധ്യമങ്ങളെ കാണുന്നത് അന്വേഷണത്തെ ബാധിക്കും

TNN 25 Feb 2017, 4:45 pm
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ സാധാരണക്കാരനായ ഒരാളുടെ മൊഴി നിര്‍ണായകമായെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞു. ഇദ്ദേഹം കൈമാറിയ വളരെ നിര്‍ണായകമായ ഒരു വിവരം പോലീസ് അന്വേഷണത്തില്‍ സഹായകമായിട്ടുണ്ട്. അദ്ദേഹം കേട്ട ഒരു സംഭാഷണമാണ് പോലീസിനെ അറിയിച്ചത്. ഇത് ശരിയായിരുന്നെന്ന് സാങ്കേതിക പരിശോധനയില്‍ മനസ്സിലായെന്ന് കോട്ടയം ജില്ലയിലെ ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം ചെയ്‍തുകൊണ്ട് സന്ധ്യ പറഞ്ഞു.
Samayam Malayalam actress abduction ordinary mans statement crucial
നടിയെ ആക്രമിച്ച കേസ്: സാധാരണക്കാരനായ ഒരാളുടെ മൊഴി നിര്‍ണായകം


അതേസമയം ആക്രമണത്തിനിരയായ നടി മാധ്യമങ്ങളെ കാണുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എഡിജിപി പറഞ്ഞു. സംഭവത്തില്‍ ഗൂഡാലോചന ഉണ്ടോ എന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

Actress abduction: Ordinary man's statement crucial

ADGP B Sandhya said that an ordinary man's statement is crucial in actress abduction case.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്