ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്: ഉന്നതതല യോഗം ആരംഭിച്ചു

നടിയെ ആക്രമിച്ച കേസില്‍ ഉന്നതതല യോഗം ആലുവ പോലീസ് ക്ലബില്‍ ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്

TNN 4 Jul 2017, 8:44 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഉന്നതതല യോഗം ആലുവ പോലീസ് ക്ലബില്‍ ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഐ.ജി. ആലുവയിലെത്തിയത്. ആലുവ എസ്.പി. എ.വി. ജോര്‍ജ്, സി.ഐ. ബൈജു പൗലോസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു.
Samayam Malayalam actress abduction police meeting at aluva police club
നടിയെ ആക്രമിച്ച കേസ്: ഉന്നതതല യോഗം ആരംഭിച്ചു


കേസില്‍ ആരോപണ വിധേയരായ നടനെയടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്യാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച അനുമതി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.


Actress issue: High level meeting at Aluva Police Club


Malayalam Actress Abduction Case: Amidst speculations over some imminent arrests, investigation officers meeting at Aluva Police Club

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്