ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രീംകോടതിയിൽ

വിചാരണ കോടതി മാറ്റിയില്ലെങ്കിൽ വിചാരണ നടപടികൾ തടസപ്പെടുമെന്നാണ് സർക്കാർ നിലപാട്.

Samayam Malayalam 1 Dec 2020, 9:15 pm
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സർക്കാർ സുപ്രീംകോടതിയിൽ. വിചാരണ കോടതിയിലെ ജഡ്ജിയെ മാറ്റേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും നടിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.
Samayam Malayalam Dileep
നടൻ ദിലീപ് |TOI


വിചാരണ കോടതി മാറ്റുന്നതിന് പ്രോസിക്യൂഷനും നടിയും മുന്നോട്ടുവെച്ച വാദങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. കോടതി മാറ്റുന്നതിന് വിശ്വസനീയമായ കാരണങ്ങൾ ബോധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Also Read: കെഎസ്എഫ്ഇ വിവാദം: ഇനിയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിയിൽ പറയുമെന്ന് തോമസ് ഐസക്ക്, വീഡിയോ

വിചാരണ കോടതി മാറ്റിയില്ലെങ്കിൽ വിചാരണ തടസപ്പെടുമെന്നാണ് സർക്കാർ നിലപാട്. വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും സർക്കാരും കോടതിയെ സമീപിച്ചത്.

Also Read: പ്ലാസ്‌മ തെറാപ്പി ഇനി ആർക്കെല്ലാം? മാർഗനിർദേശങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ

അതേസമയം, കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി. കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ എംഎൽഎയുടെ പിഎക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് പരിശോധന.

കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പിഎ പ്രദീപിന് കാസർഗോഡ് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് നടപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്