ആപ്പ്ജില്ല

മാഡം ആരെന്ന് പതിനാറിന് വെളിപ്പെടുത്തും: നിലപാടിലുറച്ച് സുനി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയുടെ പേര് പതിനാറിന് വെളിപ്പെടുത്തുമെന്ന് ആ‍വ‍ർത്തിച്ച് സുനി

TNN 14 Aug 2017, 4:13 pm
കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയുടെ പേര് പതിനാറിന് വെളിപ്പെടുത്തുമെന്ന് ആ‍വ‍ർത്തിച്ച് സുനി. കോട്ടയത്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. സംഭവത്തിന് പിന്നിലുള്ള മാഡം സിനിമ നടിയെന്ന് പള്‍സര്‍സുനി പറഞ്ഞു.
Samayam Malayalam actress attack case madam is a film actress says pulsar suni
മാഡം ആരെന്ന് പതിനാറിന് വെളിപ്പെടുത്തും: നിലപാടിലുറച്ച് സുനി


കഴിഞ്ഞ ദിവസം ബൈക്ക് മോഷണകേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോൾ മാഡം ഒരു കെട്ടുകഥയല്ലെന്നും സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖയായ ആളാണെന്നും അതാരാണെന്ന് വിഐപി തന്നെ പറയട്ടെയെന്നും ഈ മാസം 16 ആം തീയതിയ്ക്കകം മാഡം ആരെന്ന് വിഐപി വെളിപ്പെടുത്തിയില്ലെങ്കില്‍ ആ പേര് ഞാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു.

അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാന്‍ സുനി സാങ്കല്‍പ്പികമായി സൃഷ്ടിച്ച കഥാപാത്രമാണ് മാഡം എന്നാണ് പൊലീസിന്റെ നിഗമനം.

'Madam' is not a fabricated story, says Pulsar Suni

Pulsar Suni, the prime accused in the actress attack case, has revealed that a film actress was behind the February 17 actress attack case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്