ആപ്പ്ജില്ല

നടിയുടെ പേരു വെളിപ്പെടുത്തി; എ എൻ ഷംസീറിനെതിരെ പരാതി

ഇരയുടെ പേര് വെളിപ്പെടുത്തിയതിനു പുറമേ പണം ലഭിച്ചാല്‍ കേസ് ഒത്തു തീര്‍പ്പാക്കാനും നടി തയ്യാറാവുമെന്ന് എംഎല്‍എ ആക്ഷേപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്

TNN 13 Sept 2017, 3:03 pm
മലപ്പുറം: ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്കെതിരെ പരാതി . ജുലൈ 23ന് മലപ്പുറം ടൗൺ ഹാളിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ കൺവൻഷനിലെ പ്രസംഗം സംബന്ധിച്ചാണു പരാതി.
Samayam Malayalam actress attack complaint against m n shamseer mla for naming the victim
നടിയുടെ പേരു വെളിപ്പെടുത്തി; എ എൻ ഷംസീറിനെതിരെ പരാതി


ഇരയുടെ പേര് വെളിപ്പെടുത്തിയതിനു പുറമേ പണം ലഭിച്ചാല്‍ കേസ് ഒത്തു തീര്‍പ്പാക്കാനും നടി തയ്യാറാവുമെന്ന് എംഎല്‍എ ആക്ഷേപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

പ്രസംഗത്തിന്‍റെ വീഡിയോയും കൈമാറിയിട്ടുണ്ട്. ഡി വൈ എഫ് എെ കേരള സംസ്ഥാന പ്രസിഡന്‍റായ ഷംസീര്‍ തലശ്ശേരി നിയോജകമണ്ഡലം (സിപിഎം) എംഎല്‍ എ ആണ്.

Actress attack: complaint against M N Shamseer mla for naming the victim

Complaint against M N Shamseer mla for naming the actress who was abducted and attacked in kochi.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്