ആപ്പ്ജില്ല

ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യും: വിഷ്ണു കസ്റ്റഡിയിൽ

ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്യും

TNN 25 Jun 2017, 1:25 pm
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് നല്‍കിയ പരാതി സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. ആരോപണ വിധേയനായ ദിലീപ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിച്ചമച്ച പരാതിയാണെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. വിഷ്ണു എന്ന് സ്വയം പരിചയപ്പെടുത്തിയ സുനിയുടെ സഹതടവുകാരൻ നാദിര്‍ഷയെ ഫോണില്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നാണ് ദിലീപിന്‍റെ പ്രധാന പരാതി. ഇത് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യപ്രകാരമാണെന്നും ദിലീപും നാദിര്‍ഷയും പറയുന്നു. മാലപൊട്ടിക്കല്‍ കേസിലെ പ്രതിയാണ് വിഷ്ണു.
Samayam Malayalam actress molestation case accused vishnu arrested
ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യും: വിഷ്ണു കസ്റ്റഡിയിൽ


അതിനിടെ നടൻ ദിലീപിന്‍റെ മാനേജരെ വിഷ്ണു ബന്ധപ്പെട്ടതിന്‍റെ ശബ്ദരേഖ പുറത്തായിട്ടുണ്ട്. ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്നത് ശബ്ദരേഖയിൽ വ്യക്തമായി കേൾക്കാൻ സാധിക്കും. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറ്റിഎണ്‍പതോളം കേസുകളിലെ പ്രതിയാണ് വിഷ്ണു. ജയിലിലെത്തുന്നതിന് മുൻപ് തന്നെ സുനിയുമായി വിഷ്ണുവിന് പരിചയമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്യും. എന്നാല്‍ ദിലീപിന്‍റെ പരാതിയിൽ പോലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

നാദിര്‍ഷയെ വിളിച്ച നമ്പര്‍ ഭീഷണിപ്പെടുത്താനായി മാത്രം ഉപയോഗിച്ചശേഷം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇത് പോലീസ് പരിശോധിക്കും. വ്യാജ ഐഡി കാര്‍ഡുകള്‍ നല്‍കി സംഘടിപ്പിച്ച സിമ്മില്‍ വിഷ്ണു തന്നെയാണോ വിളിച്ചത്, അതോ പരാതി നല്‍കാനായി ആരെക്കൊണ്ടെങ്കിലും വിളിപ്പിച്ചതാണോയെന്ന് പൊലീസ് പരിശോധിക്കും.ഇതിനായി വിഷ്ണുവിന്‍റെ ശബ്ദം ഫോറന്‍സിക് പരിശോധന നടത്തും.

Actress molestation Case: Accused Vishnu arrested

Accused pulsor Suni's friend Vishnu arrested regarding Actresss Molestation Case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്