ആപ്പ്ജില്ല

പൾസര്‍ സുനിയുടെ സുഹൃത്തിന്‍റെ മൊഴിയില്‍ സിനിമാക്കാരില്ല

സുനിയുടെ സഹതടവുകാരനനായ വിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് കാട്ടി നടൻ ദിലീപ് പരാതി നൽകി

TNN 24 Jun 2017, 10:39 am
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി പൾസര്‍ സുനിയുടെ ജയിലിലെ സഹതടവുകാരനായ ജിൻസന്‍റെ മൊഴിയില്‍ സിനിമാക്കാരില്ല. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ജിന്‍സണ്‍ വ്യക്തമാക്കി. സുനി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ താത്പര്യമില്ലെന്നും അക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ തനിക്കൊരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും കാര്യങ്ങൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജിന്‍സണ്‍ വ്യക്തമാക്കി.
Samayam Malayalam actress molested case there is no persons from film field in pulsor sunis statement
പൾസര്‍ സുനിയുടെ സുഹൃത്തിന്‍റെ മൊഴിയില്‍ സിനിമാക്കാരില്ല


പെരുമ്പാവൂര്‍ പോലീസിന് ഇയാള്‍ നല്‍കിയ മൊഴിയില്‍ സിനിമാക്കാരുടെ പേരുകൾ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
ജയിലില്‍ നിന്ന് മൊബൈല്‍ ഫോണിലൂടെ പള്‍സര്‍ സുനി നിരവധി പ്രമുഖരെ ബന്ധപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ജയിലില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചെന്നും നടിയെ ആക്രമിച്ചത് വിശദീകരിക്കുന്ന കത്ത് മറ്റൊരു തടവുകാരന്‍റെ സഹായത്തോടെ സുനി പുറത്തുവിട്ടതായും സൂചനയുണ്ട്.

എന്നാൽ ജയിലില്‍ എത്തിയാല്‍ തന്നെ സഹായിക്കേണ്ടവരെയാണ് സുനി ഏറ്റവും ആദ്യം ബന്ധപ്പെടുക എന്ന നിഗമനത്തിൽ ഇത് പോലീസ് തന്നെ ഒരുക്കിയ ഫോണ്‍ കെണിയാണെന്ന വിലയിരുത്തലുമുണ്ട്. ഇതിനായി പോലീസ് ബോധപൂര്‍വം മൊബൈല്‍ഫോണ്‍ എത്തിച്ചുകൊടുത്തതാവാമെന്നും അറിയാൻ കഴിയുന്നെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് സുനിയെ ചോദ്യം ചെയ്തുവരികയാണ്.

അതിനിടെ സുനിയുടെ സഹതടവുകാരനനായ വിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് കാട്ടി നടൻ ദിലീപ് പരാതി നൽകി. ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

Actress Molested Case: there is no persons from film field in pulsor Suni's statement

there is no persons from film field in pulsor Suni's statement regarding Actress Molested Case

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്