ആപ്പ്ജില്ല

സരിതയ്ക്ക് വ്യക്തിവിരോധമെന്ന് എഡിജിപി പദ്മകുമാര്‍

സോളാര്‍ കേസുകളിലെ പ്രതി സരിതാ നായ‍ർക്ക് തന്നോടുള്ള വ്യക്തി വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് എ.ഡി.ജി.പി. പദ്മകുമാര്‍

TNN 19 Oct 2017, 8:01 am
തിരുവനന്തപുരം: സോളാര്‍ കേസുകളിലെ പ്രതി സരിതാ നായ‍ർക്ക് തന്നോടുള്ള വ്യക്തി വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് എ.ഡി.ജി.പി. പദ്മകുമാര്‍. ഇക്കാര്യത്തിൽ എ.ഡി.ജി.പി. കെ. പദ്മകുമാര്‍ സര്‍ക്കാരിന് കത്തുനല്‍കി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്മകുമാറടക്കമുള്ളവരുടെപേരില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കത്ത്.
Samayam Malayalam adgp padmakumar says about saritha s nair
സരിതയ്ക്ക് വ്യക്തിവിരോധമെന്ന് എഡിജിപി പദ്മകുമാര്‍


സര്‍ക്കാര്‍ നടപടി വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും കരിനിഴല്‍ വീഴ്ത്തുന്നതായി ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനു നല്‍കിയ നാലുപേജുകളുള്ള കത്തില്‍ പദ്മകുമാര്‍ പറയുന്നു. 'ഞാന്‍ നേരിട്ട് ഇടപെടുകയും നിര്‍ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സരിതയും ബിജു രാധാകൃഷ്ണനും ആദ്യം അറസ്റ്റിലാകുന്നത്. ഈ അറസ്റ്റാണ് പിന്നീട് സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട സോളാര്‍ കേസുകള്‍ക്ക് കാരണമായത്.
ഈ വിരോധം കാരണമാണ് സരിത എനിക്കെതിരേ നട്ടാല്‍ കുരുക്കാത്ത നുണകളും ആരോപണങ്ങളും ഉന്നയിക്കുന്നത്. സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെപേരില്‍ അച്ചടക്കനടപടി നേരിടാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം വേദനാജനകമാണ്.'ഈ കേസുകളുടെ അന്വേഷണവുമായി എനിക്കൊരു ബന്ധവുമുണ്ടായിരുന്നില്ല.' -പദ്മകുമാര്‍ കത്തില്‍ പറയുന്നു.

സരിത ഉന്നയിച്ച ആരോപണങ്ങളുടെ നിജഃസ്ഥിതി സോളാര്‍ കമ്മിഷനുമുന്നില്‍ വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ADGP padmakumar denied relation with Saritha

solar scam prime accused Saritha Nair has claimed that it was IG Padmakumar who leaked her nude videos. but IG said she has personal revenge for him.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്