ആപ്പ്ജില്ല

നിപ വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിരപ്രമേയത്തിന് അനുമതി

പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ആദ്യമായാണ് അടിയന്തിര പ്രമേയത്തിനു മേൽ ചര്‍ച്ച നടക്കുന്നത്

Samayam Malayalam 5 Jun 2018, 11:47 am
തിരുവനന്തപുരം: നിപ വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിരപ്രമേയത്തിന് ഭരണപക്ഷം അനുമതി നല്‍കി. നിപയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎൽഎ എംകെ മുനീറാണ് നോട്ടീസ് നല്‍കിയത്. 12.30ന് ചര്‍ച്ച തുടങ്ങും.
Samayam Malayalam assembly.


പിണറായി വിജയൻ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായാണ് അടിയന്തിരപ്രമേയത്തിന് അനുമതി നല്‍കുന്നത്. നിയമസഭയുടെ ഇന്നത്തെ എല്ലാ നടപടിക്രമങ്ങളും മാറ്റിവെച്ചാണ് ചര്‍ച്ച നടത്തുക. ഇതേ വിഷയത്തിൽ നിയമസഭാ ചട്ടം 300 അനുസരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്താനിരുന്ന പ്രസ്താവന വേണ്ടെന്നു വെച്ചിട്ടുണ്ട്. അപൂര്‍വമായാണ് പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയത്തിൽ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്