ആപ്പ്ജില്ല

വാദിക്കാന്‍ പണം തന്നവരെ കുറിച്ച് വെളിപ്പെടുത്തില്ലെന്ന് ബിഎ ആളൂര്‍

തന്റെ കക്ഷിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ പണം തന്നവരെക്കുറിച്ച് വെളിപ്പെടുത്തില്ലെന്ന്

TNN 15 Sept 2016, 6:43 pm
കൊച്ചി: തന്റെ കക്ഷിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ പണം തന്നവരെക്കുറിച്ച് വെളിപ്പെടുത്തില്ലെന്ന് പ്രതിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഡ്വ. ബിഎ ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീംകോടതി വരെ ഹാജരായ തനിക്ക് അതിനനുസരിച്ചുള്ള പ്രതിഫലവും ലഭിച്ചിട്ടുണ്ട്. അഭിഭാഷകനെന്ന നിലയില്‍ കക്ഷികളുടെ രഹസ്യം തനിക്ക് വെളിപ്പെടുത്താനാകില്ല.
Samayam Malayalam adv b a aloor responds about supreme court verdict on soumya murder case
വാദിക്കാന്‍ പണം തന്നവരെ കുറിച്ച് വെളിപ്പെടുത്തില്ലെന്ന് ബിഎ ആളൂര്‍


എന്നാലും ഗോവിന്ദച്ചാമിയുടെ കേസ് ഏറ്റെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് സുപ്രീംകോടതി വരെ പോയാലും ഗോവിന്ദച്ചാമിയെ രക്ഷിക്കണമെന്നാണ്. ഇതിനായി അഞ്ചംഗ അഭിഭാഷക സംഘത്തേയും രൂപികരിച്ചാണ് കീഴ്‌ക്കോടതി മുതല്‍ വാദിച്ചതെന്നും ആളൂര്‍ പറഞ്ഞു. പ്രതിഭാഗം വക്കീല്‍ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്തം പ്രതിയെ രക്ഷിക്കുക എന്നതാണ്.

ഗോവിന്ദച്ചാമിയെ ശിക്ഷിക്കാനല്ല, മറിച്ച് രക്ഷിക്കാന്‍ തക്ക പഴുതുകളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച തെളുവുകളിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗോവിന്ദച്ചാമിയെ കേരളാ ജനത വെറുതെ വിടില്ലെന്ന് അറിയാം. തമിഴ്‌നാട്ടിലേയോ കര്‍ണാടകയിലേയോ ആന്ധ്രയിലെ ജയിലിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുമെന്നും ആളൂര്‍ പറഞ്ഞു.

Summary: Adv B A Aloor responds about Supreme Court Verdict on Soumya Murder Case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്