ആപ്പ്ജില്ല

ഭൂമിക്ക് ഭാരമായവർ പോയി, യുവാക്കള്‍ വരുന്നു: ജയശങ്കർ

സിവി പത്മരാജൻ മുതൽ സി ആർ മഹേഷ് വരെയുള്ള കൊല്ലത്ത് ഒരു വനിതയെ, അതും മൂന്നു പതിറ്റാണ്ടിന് ശേഷം ഒരു ഡിസിസി പ്രസിഡന്‍റാക്കുന്നത് പ്രശംസനീയം തന്നെയെന്നും ജയശങ്കർ കുറിച്ചു

Samayam Malayalam 9 Dec 2016, 3:20 pm
ഡിസിസി പുനഃസംഘടനയിൽ സന്തോഷം പ്രകടിപ്പിച്ച് അഡ്വക്കേറ്റ് ജയശങ്കർ.ഒരു നല്ല കാര്യം രാഹുൽ ഗാന്ധി ചെയ്‌താലും അഭിനന്ദിക്കണം എന്ന് ജയശങ്കർ പറയുന്നു. വി ജെ പൗലോസിനെയും കെസി അബുവിനെയും പോലെ ഭൂമിക്കു ഭാരമായവർ പോയി പ്രതാപൻ, ലിജു,സിദ്ദിഖ് മുതലായ യുവതുർക്കികൾ നേതൃ നിരയിലേക്ക് വരുന്നു എന്ന് ജയശങ്കർ തുറന്നടിച്ചു.
Samayam Malayalam adv jayashankar posts on fb expressing immense happiness in dcc reoganisation
ഭൂമിക്ക് ഭാരമായവർ പോയി, യുവാക്കള്‍ വരുന്നു: ജയശങ്കർ


മത ജാതി സമവാക്യങ്ങളും പുതിയ പട്ടികയിൽ രാഹുൽ ഗാന്ധി പാലിച്ചിട്ടുണ്ടെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു. കൊല്ലം ഡിസിസി പ്രസിഡന്‍റായി ബിന്ദു കൃഷ്‌ണയെ നിയമിച്ചതിൽ ജയശങ്കർ സന്തോഷം പ്രകടിപ്പിച്ചു. സിവി പത്മരാജൻ മുതൽ സി ആർ മഹേഷ് വരെയുള്ള കൊല്ലത്ത് ഒരു വനിതയെ, അതും മൂന്നു പതിറ്റാണ്ടിന് ശേഷം ഒരു ഡിസിസി പ്രസിഡന്‍റാക്കുന്നത് പ്രശംസനീയം തന്നെയെന്നും ജയശങ്കർ കുറിച്ചു.



Adv Jayashankar posts on FB expressing immense happiness in DCC reoganisation

Adv Jayashankar says, if Rahul Gandhi does a good thing, we must congratulate him.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്