അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ച് സെബാസ്റ്റ്യൻ പോൾ
കേരളത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ രണ്ടു വിഭാഗമാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്.
TNN 20 Oct 2016, 4:56 pm
അഭിഭാഷകർക്കെതിരെ ആഞ്ഞടിച്ച് അഡ്വ സെബാസ്റ്റ്യന്‍ പോള്‍. കേരളത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ രണ്ടു വിഭാഗമാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്. ഒന്നു തെരുവുനായ്ക്കളും മറ്റൊന്നു അഭിഭാഷകരുമാണെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. തൃശൂരില്‍ നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമകാരികളായ തെരുവുനായകളെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ച് തിരിച്ചുകൊണ്ടുവന്നു വിടുന്നുണ്ട്. അതാണ് തെരുവുനായ്ക്കള്‍ക്കുള്ള ചികിത്സ. ചിലയിടത്ത് തെരുവുനായ്ക്കളെ തല്ലിക്കൊല്ലുന്നുമുണ്ട്. എന്നാല്‍, ഈ നടപടി അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കണമെന്നു തനിക്ക് അഭിപ്രായമില്ല. അഭിഭാഷകരുടെ കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.
മാധ്യമ- അഭിഭാഷക തർക്കത്തിൽ മാധ്യമപ്രവർത്തകർക്കനുകൂലമായി നിലപാടെടുത്തതിനെ തുടർന്ന് ബുധനാഴ്ച ഹൈക്കോടതി അഭിഭാഷക അസോസിയേഷന് സെബാസ്റ്റ്യന്‍പോളിനെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.