തിരുവനന്തപുരം: സുപ്രീംകോടതി വിധിയിലൂടെ ഡി ജി പി സ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും ടി പി സെൻകുമാറിന് എതിരെയുള്ള സർക്കാരിൻ്റെ നിലപാടിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പൊലീസ് ആസ്ഥാനത്ത് ടി പി സെൻകുമാർ നടപ്പാക്കിയ വിവാദ സ്ഥലംമാറ്റ ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചു. 'മനോരമ'യാണ് ഇക്കാര്യ റിപ്പോർട്ട് ചെയ്തത്.
വിവാദങ്ങൾക്കൊടുവിൽ ഡി ജി പി സ്ഥാനത്ത് വീണ്ടും നിയമിതനായ സെൻകുമാർ സർക്കാരുമായി നേരിട്ട് പോരാട്ടത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആദ്യ ഉത്തരവിൽ മാറ്റി നിയമിച്ച രണ്ടു ജൂനിയർ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്ത് സെൻകുമാർ ഇന്നലെ വീണ്ടും നിയമിച്ചിരുന്നു.
ഇതോടെയാണ് 11 ദിവസം മുൻപ് ഇദ്ദേഹം ഇറക്കിയ രണ്ടു സ്ഥലംമാറ്റ ഉത്തരവുകൾ മരവിപ്പിച്ചു സർക്കാർ ശക്തമായ സന്ദേശം നൽകിയത്.
Govt: froze the transfer order by TP SenKumar
Kerala Govt: froze the transfer order by TP SenKumar