ആപ്പ്ജില്ല

'ഈ മനുഷ്യത്വം!': മലപ്പുറംകാര്‍ക്കു മുന്നില്‍ തൊഴുകൈകളോടെ എയര്‍ ഇന്ത്യ

Samayam Malayalam 10 Aug 2020, 9:35 am
മലപ്പുറം: രാജ്യം മുഴുവന്‍ നടുക്കിയ കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തുകാര്‍ക്ക് ആദരം നല്‍കി വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. സമൂഹ മാധ്യമങ്ങളില്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആദരം നല്‍കുന്നതിനിടെയാണ് എയര്‍ ഇന്ത്യയുടെ അഭിനന്ദനം.
Samayam Malayalam കരിപ്പൂര്‍ വിമാന ദുരന്തം


Also Read: 'കരിപ്പൂർ വിമാനാപകടത്തിനു പിന്നിൽ അശ്രദ്ധ': കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് പോലീസ്

' അപ്രതീക്ഷിത വിമാന ദുരന്തത്തില്‍ ഞങ്ങളോട് ദയയും മനുഷ്യത്വവും കാണിച്ച കേരളത്തിലെ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്ന് കൈകൂപ്പുന്നു. ഞങ്ങള്‍ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു', എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.


Also Read: കായംകുളത്തിൻ്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലേക്ക്! 100 ഓളം വീടുകളിൽ വെള്ളം കയറി

'നിങ്ങളുടെ ധൈര്യം മാത്രമല്ല, ജീവന്‍ രക്ഷിക്കാനുള്ള മനുഷ്യത്വം കൂടിയാണ് എടുത്തുകാണിക്കുന്നത്. സ്വന്തം ജീവന്‍ പണയം വെച്ച് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മലപ്പുറംകാര്‍ക്ക് എയര്‍ ഇന്ത്യയുടെ പ്രണാമം', ട്വിറ്ററില്‍ കുറിച്ചു.

Also Read: പിപിഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്‌കരിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ

ഓഗസ്റ്റ് 7 നാണ് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ 10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാര്‍ ആയിരുന്നു അപകട സമയത്ത് ഉണ്ടായിരുന്നത്. അപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. അപകടത്തില്‍പെട്ട 115 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14 പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്