ആപ്പ്ജില്ല

5 രൂപയ്ക്ക് ചോര്‍, ചിക്കന്‍ കറിക്ക് 10 രൂപ; ചിത്രശലഭ റെസ്റ്റോറന്റ് ഹിറ്റ്

10 രൂപയ്ക്ക് ചിക്കന്‍ കറിയും മീന്‍ കറിയുമെല്ലാം നല്‍കി ജി എസ് ടിയെ തോല്‍പ്പിക്കുകയാണ് ഒരു ഹോട്ടല്‍

TNN 25 Jul 2017, 10:43 pm
കൊച്ചി: അഞ്ച് രൂപയ്ക്ക് ചോറും 10 രൂപയ്ക്ക് ചിക്കന്‍ കറിയും മീന്‍ കറിയുമെല്ലാം നല്‍കി ജി എസ് ടിയെ തോല്‍പ്പിക്കുകയാണ് ഒരു ഹോട്ടല്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലുള്ള പുതിയ ചിത്രശലഭ ഹോട്ടലിലാണ് തുച്ഛമായ വിലക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്.
Samayam Malayalam airport canteen rates goes viral
5 രൂപയ്ക്ക് ചോര്‍, ചിക്കന്‍ കറിക്ക് 10 രൂപ; ചിത്രശലഭ റെസ്റ്റോറന്റ് ഹിറ്റ്


ജിഎസ്ടി വന്നപ്പോള്‍ സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും വില വര്‍ധിപ്പിച്ചെങ്കിലും എയര്‍പോര്‍ട്ടിലെ ഹോട്ടലില്‍ തുച്ഛമായ വിലയ്ക്ക് തന്നെ ഭക്ഷണം ലഭിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് പുറത്തെ ഹോട്ടലില്‍ നിന്നും ലഭിക്കുന്ന അതേ വിലയിലും ജീവനക്കാര്‍ക്ക് അഞ്ച് രൂപയ്ക്കുമാണ് ഊണ് ലഭിക്കുക. പുതിയ ഹോട്ടല്‍ ആരംഭിച്ചതോടെ ലോട്ടറിയടിച്ചിരിക്കുന്നത് വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന 7,500 ഓളം പേര്‍ക്കാണ്.

അങ്കമാലിയിലെ 'ചില്ലി' റസ്റ്റോറന്റ് ഉടമകളാണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന് എല്ലാവിധ സഹായവും എയര്‍പോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്. വെള്ളത്തിനോ വൈദ്യുതിക്കോ മറ്റ് വാടകയോ എയര്‍പോര്‍ട്ട് അധികൃതര്‍ ഹോട്ടലുടമകളില്‍ നിന്നും ഈടാക്കുന്നില്ലയെന്നതും വില കുറയാന്‍ കാരണമാണ്. ഈയിനത്തില്‍ ഏകദേശം മാസം ഒരു ലക്ഷത്തോളം രൂപ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

airport canteen rates

airport canteen rates goes viral.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്