ആപ്പ്ജില്ല

ചികിത്സാപ്പിഴവ്; ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി അടച്ചു പൂട്ടി

ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി അടച്ചു പൂട്ടി.

TNN 21 Oct 2017, 1:47 pm
കൊച്ചി: ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി അടച്ചു പൂട്ടി. ആശുപത്രിക്കെതിരെ നടന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
Samayam Malayalam al shifa hospital shut down
ചികിത്സാപ്പിഴവ്; ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി അടച്ചു പൂട്ടി


എംബിബിഎസ് ബിരുദം വ്യാജമെന്ന സംശയത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കൂടാതെ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെതിരെ ജീവനക്കാരും രോഗികളും പ്രതിഷേധിച്ചിരുന്നു.

അല്‍ഷിഫ ആശുപത്രിയിലെ ഡോക്ടര്‍ ഷാജഹാന്‍ യൂസഫ് സാഹിബിന്റെ ഡിഗ്രിയെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന് ഷാജഹാന്‍ യൂസഫിനെ ഐ എം എയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Al Shifa hospital shut down

Al Shifa hospital has shut down due to medical negligence.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്