Please enable javascript.ആലപ്പുഴ സ്ട്രോങ് റൂമിൽ ഇടിമിന്നലിൽ കേടായ ക്യാമറകൾ പ്രവർത്തനക്ഷമമാക്കി; മിന്നൽ രക്ഷാചാലകം സ്ഥാപിക്കും - alappuzha lok sabha election 2024 strong room cameras that were damaged by the lightning now functional - Samayam Malayalam

ആലപ്പുഴ സ്ട്രോങ് റൂമിൽ ഇടിമിന്നലിൽ കേടായ ക്യാമറകൾ പ്രവർത്തനക്ഷമമാക്കി; മിന്നൽ രക്ഷാചാലകം സ്ഥാപിക്കും

Edited byലിജിൻ കടുക്കാരം | Samayam Malayalam 1 May 2024, 11:46 am
Subscribe

കനത്ത സുരക്ഷയാണ് സ്ട്രോങ് റൂമിൽ ഒരുക്കിയിട്ടുള്ളത്. രണ്ടുപേരുടെയും സാന്നിധ്യത്തിൽ മാത്രമേ സ്‌ട്രോങ്ങ് റൂം തുറക്കാൻ സാധിക്കുകയുള്ളു. ഇതിനായി പ്രത്യേക ലോഗ് ബുക്കുകൾ സന്ദർശകർക്കായി തയ്യാറാക്കിയിട്ടുണ്ട്

ഹൈലൈറ്റ്:

  • കേടായ ക്യാമറകൾ പ്രവർത്തനക്ഷമമാക്കി
  • മിന്നൽ രക്ഷാചാലകം സ്ഥാപിക്കും
  • ആകെ 244 ക്യാമറകൾ
EVM Alappuzha
ആലപ്പുഴയിൽ വോട്ടിങ് യന്ത്രങ്ങൾ കൈമാറുന്ന ഉദ്യോഗസ്ഥർ (ഫയൽ ചിത്രം)
ആലപ്പുഴ: ഇടിമിന്നലിനെ തുടർന്ന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകൾ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്‍റ് ജോസഫ്‌സ്‌ കോളജിൽ/സ്‌കൂളിൽ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകൾ മൂലം തകരാറിലായത്.
ആലപ്പുഴ എച്ച്പിസിയുടെ കൗണ്ടിങ് സെന്‍ററായി സെന്‍റ് ജോസഫ്സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്‌ട്രോങ് റൂമുമായി ബന്ധപെട്ട ക്യാമറകൾ ഇന്നലെ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി.
ആലപ്പുഴയിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിലെ സിസിടിവികള്‍ ഇടിമിന്നലില്‍ കേടായി

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഐടി മിഷന്‍റെ ടെക്‌നീഷ്യൻമാരും ഉടൻ സ്ഥലത്തെത്തിയാണ് ഇത്രയും ക്യാമറകളുടെ തകരാർ മണിക്കൂറുകൾക്കകം പരിഹരിച്ചത്. ഇന്ന് രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കി പ്രവർത്തനക്ഷമമായതായി ജില്ലാ കളക്ടർ അറിയിച്ചു. മുൻ കരുതൽ എന്ന നിലയിൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കുന്നതിന് ജില്ല കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വോട്ടെണ്ണൽ ദിവസമായ ജൂൺ 4 വരെ ഇ.വി.എമ്മുകൾ ഈ കേന്ദ്രങ്ങളിലാണ് സൂക്ഷിക്കുക. ഇവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ സേവനവും ഒരുക്കിയിട്ടുണ്ട്. സിഎപിഎഫ് ഉൾപ്പെടെ ത്രീ ലെയർ സെക്യൂരിറ്റി, സിസിടിവി ക്യാമറ തുടങ്ങിയ ശക്തമായ സുരക്ഷാക്രമീകരണമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജില്ല ഭരണകൂടം ഏർപ്പെടുത്തിട്ടുള്ളത്.
26 പുഷ് ബാക്ക് സീറ്റുകൾ, ഹൈഡ്രോളിക് ലിഫ്റ്റ്, ശുചിമുറി; സർവീസിനൊരുങ്ങുന്ന നവകരേള ബസിന്‍റെ പ്രത്യേകതകളറിയാം
സിസിടിവി ക്യാമറ ദൃശ്യങ്ങൾ സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് എല്ലാദിവസവും വീക്ഷിക്കുന്നതിനായി പ്രത്യേക സജീകരണവും ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ എല്ലാ കൗണ്ടിങ് സെന്‍ററുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപവരണാധികാരി എല്ലാദിവസവും സ്‌ട്രോങ്ങ് റൂം പരിശോധിക്കും. വരണാധികാരിയും സ്‌ട്രോങ്ങ് റൂമുകൾ പരിശോധിക്കുന്നതായിരിക്കും.

എല്ലാ സ്‌ട്രോങ്ങ് റൂമുകളിലും ഡബിൾ ലോക്ക് സിസ്റ്റമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിന്‍റെ ഒരു താക്കോൽ വരണാധികാരിയുടെ കയ്യിലും മറ്റൊരു താക്കോൽ ഉപവരണാധികാരിയുടെ കയ്യിലും സൂക്ഷിക്കും.
ലിജിൻ കടുക്കാരം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ