ആപ്പ്ജില്ല

റിസോർട്ട് രേഖകൾ 15 ദിവസത്തിനകം സമർപ്പിക്കാൻ നോട്ടീസ്

മുമ്പുണ്ടായിരുന്ന നികുതി പരിശോധിച്ച് നഗരസഭക്കുണ്ടായ നഷ്ടം ഈടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

TNN 22 Sept 2017, 6:17 pm
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭ നോട്ടീസ് നൽകി. ലേക് പാലസ് റിസോര്‍ട്ടിന്‍റെ റവന്യൂ രേഖകള്‍ 15 ദിവസത്തിനകം ഹാജരാക്കാനാണ് നോട്ടീസ്. ആലപ്പുഴ നഗരസഭ ലേക് പാലസിന് നല്‍കിയിരുന്ന നികുതിയിളവ് പിന്‍വലിക്കാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മുമ്പുണ്ടായിരുന്ന നികുതി പരിശോധിച്ച് നഗരസഭക്കുണ്ടായ നഷ്ടം ഈടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
Samayam Malayalam alappuzha municipality sends notice to thomas chandy
റിസോർട്ട് രേഖകൾ 15 ദിവസത്തിനകം സമർപ്പിക്കാൻ നോട്ടീസ്


റിസോര്‍ട്ടിന്‍റെ രേഖകള്‍ കാണാതായതിന് നഗരസഭ സൂപ്രണ്ട് ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ യോഗം തീരുമാനിച്ചു. വിഷയത്തിൽ ആലപ്പുഴ കളക്ടർ ടി.വി.അനുപമയെ മുഖ്യമന്ത്രി അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. റവന്യൂ മന്ത്രിയുമായും മുഖ്യമന്ത്രിയുമായും കളക്ടർ കൂടിക്കാഴ്‌ച നടത്തും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കളക്ടർ സമർപ്പിക്കും.

Alappuzha Municipality sends notice to Thomas Chandy

Thomas Chandy was sent notice by Alappuzha Municipality to submit revenue records in 15 days

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്