ആപ്പ്ജില്ല

ഇത്തവണത്തെ നെഹ്‍റു ട്രോഫി അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ്‍

അല്ലു അര്‍ജുന്‍, ഭാര്യ സ്‍നേഹ റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികള്‍

Samayam Malayalam 10 Nov 2018, 11:52 am
ആലപ്പുഴ: പ്രളയത്തെ അതിജീവിച്ച് നെഹ്റു ട്രോഫി വള്ളംകളിയുടെ 66-ാം പതിപ്പ് ഇന്ന്. 25 ചുണ്ടൻവള്ളങ്ങള്‍ ഉള്‍പ്പെടെ 81 വള്ളങ്ങളാണ് മത്സരിക്കുന്നത്. എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്‍ച്ചയാണ് വള്ളംകളി നടക്കാറുള്ളത്.
Samayam Malayalam vallam kali 2
നെഹ്റു ട്രോഫി വള്ളംകളി Photo: Sajimon PS/TOI


വള്ളംകളിക്കുള്ള സമ്പൂര്‍ണ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ധനകാര്യമന്ത്രിയും ആലപ്പുഴ എംഎല്‍എയുമായ തോമസ് ഐസക്ക് അറിയിച്ചു. വള്ളങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ബോണസ് ഇനത്തിലുമായി 10 ശതമാനം അധികം തുക അനുവദിച്ചതായി സംഘാടകരായ ദി നെഹ്‍റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി അറിയിച്ചു.

നിയതമായ സമയത്തിനുള്ളില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങള്‍ക്ക് പ്രത്യേക ക്യാഷ് പ്രൈസ് ലഭിക്കും. കൃത്യത ഉറപ്പുവരുത്താന്‍ ഒളിമ്പിക് മത്സരങ്ങളില്‍ ഉപയോഗിക്കുന്ന ക്ലോക്ക് ആണ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര അത്‍ലറ്റിക് സംഘടന, ഐഎഎഎഫ്‍ (ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‍ലറ്റിക്സ്‍ ഫെഡറേഷന്‍സ്‍ അംഗീകരിച്ച രീതിയാണിത്. സെക്കന്‍റുകളും മൈക്രോ സെക്കന്‍റുകളും ഈ ക്ലോക്കിന് രേഖപ്പെടുത്താം. 3000 മുതല്‍ 5000 ഫ്രെയ്‍മുകള്‍ പകര്‍ത്താന്‍ കഴിയുന്ന ക്യാമറയാണിത്.

പ്രാഥമിക മത്സരങ്ങള്‍ രാവിലെ 11 മണിയോടെ അരംഭിച്ചിട്ടുണ്ട്. ഉച്ചയോടെ സമ്പൂര്‍ണഫലം അറിയാം. ഗവര്‍ണര്‍ പി. സദാശിവം ആണ് ഉദ്‍ഘാടകന്‍, ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടന്‍ അല്ലു അര്‍ജുന്‍, ഭാര്യ സ്‍നേഹ റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികള്‍ ആകും. ഇന്ത്യന്‍ സൂപ്പര്‍ലീഗ്‍ ഫുട്‍ബോള്‍ ഫ്രാഞ്ചൈസ്‍ കേരള ബ്ലാസ്റ്റേഴ്‍സ്‍ താരങ്ങളും മത്സരം കാണാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്