പത്തനംതിട്ട: മണ്ഡലകാല തീർഥാടനം നടക്കുന്ന ശബരിമലയിൽ എച്ച് 1 എൻ 1 പനി പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പനിക്കെതിരെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
അന്യസംസ്ഥാന തീർഥാടകർ ശബരിമലയിൽ ദിനംപ്രതി എത്തുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിൽ കേരളത്തിലെക്കാൾ കൂടുതൽ എച്ച് 1 എൻ 1 പനി ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തു. 70000ത്തിലധികം പേർ ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്താൻ സാധ്യതയുണ്ട്. ശബരിമലയിൽ പനി പടരാതിരിക്കാനുള്ള പരമാവധി മുൻ കരുതൽ എടുക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.