ആപ്പ്ജില്ല

ഹോട്ട്സ്പോട്ട് ഒഴികെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ ജോലിക്കെത്തണം

Samayam Malayalam 7 Jun 2020, 5:36 pm
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഹോട്ട്സ്പോട്ടില്‍ ഒഴികെ എല്ലാ ജീവനക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കെത്തണം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അതാത് ജില്ലകളിലെ ജീവനക്കാര്‍ മാത്രം എത്തണം. ശനിയാഴ്ച അവധി തുടരും.
Samayam Malayalam കേരള സര്‍ക്കാര്‍


സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്നാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. കുടുംബാംഗത്തിന് കൊവിഡ് ബാധിച്ചാല്‍ 14 ദിവസം അവധി നല്‍കും. സര്‍ക്കാര്‍ ജീവനക്കാരനും കൊവിഡ‍് ബാധിച്ചാല്‍ അവധി നല്‍കും.

ഇതേതുടര്‍ന്ന്, എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്