ആപ്പ്ജില്ല

പണിമുടക്കിൽ പെട്ടുപോകല്ലേ; കൈയ്യിൽ കരുതാൻ ചില കാര്യങ്ങൾ

ഓ​ട്ടോ, ടാ​ക്സി, സ്വ​കാ​ര്യ ബ​സു​ക​ൾ, കോ​ണ്‍​ട്രാ​ക്ട് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വയും പണിമുടക്കിൻ്റെ ഭാഗമാകും

Samayam Malayalam 6 Aug 2018, 6:59 pm
നാളെ ദേശീയ വ്യാപകമായി മോട്ടോ‍ര്‍ വാഹന പണിമുടക്കാണ്. ഇന്ന് അര്‍ദ്ധരാത്രി മുതൽ 24 മണിക്കൂറത്തേക്കാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യവാഹനങ്ങൾക്കൊപ്പം കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ പണിമുടക്കുന്നതിനാൽ നിരത്തുകള്‍ നിശ്ചലമാകും. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി വരെ നീളും.ഓട്ടോ, ടാക്സി, സ്വകാര്യ ബസുകൾ, കോണ്‍ട്രാക്ട് വാഹനങ്ങൾ എന്നിവയും പണിമുടക്കിൻ്റെ ഭാഗമാകും. മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമായിരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
Samayam Malayalam പണിമുടക്കിൽ പെട്ടുപോകല്ലേ; കൈയ്യിൽ കരുതാൻ ചില കാര്യങ്ങൾ
പണിമുടക്കിൽ പെട്ടുപോകല്ലേ; കൈയ്യിൽ കരുതാൻ ചില കാര്യങ്ങൾ


കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി നടത്തുന്ന സൂചനാ പണിമുടക്കും ഇന്ന് അർധരാത്രി ആരംഭിക്കും. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പണിമുടക്കായതിനാൽ കെഎസ്ആര്‍ടിസി സർവീസുകൾ പൂർണമായും നിലയ്ക്കും.

അതിനാൽ തന്നെ ഈ അവസ്ഥയിൽ ജനങ്ങൾക്ക് അവശ്യമായി കിട്ടേണ്ട വസ്തുക്കളുടെ ലഭ്യതയിലും മുടക്കം നേരിട്ടേക്കാം. അതിനാൽ തന്നെ ഹ്രസ്വ ദൂരങ്ങളിലേക്ക് അത്യാവശ്യമായി പോകേണ്ടവര്‍ ഉണ്ടെങ്കിൽ വാഹനങ്ങലിൽ മതിയായ ഇന്ധനമോ അല്ലെങ്കിൽ എപ്പോഴും നിറയ്ക്കുന്നതിലും കുറച്ച് കൂടുതൽ ഇന്ധനം കരുതുന്നതോ ഉത്തമാണ്.

വീട്ടിലേക്കാവശ്യമുള്ള പാൽ-പച്ചക്കറി-സ്റ്റേഷനറി വിഭവങ്ങളും കുടിവെള്ളവും കരുതിവെക്കുന്നത് ഗുണകരമാണ്. കുട്ടികളുള്ള വീടാണെങ്കിൽ അവശ്യം വേണ്ട ചില മരുന്നുകൾ, പ്രായമായവരുടെ പതിവ് മരുന്നുകൾ എന്നിവയും കൈയ്യിൽ കരുതേണ്ടതുണ്ട്. പണിമുടക്കു ദിനങ്ങളിൽ ചിലപ്പോഴെങ്കിലും എടിഎമ്മുകൾ 'സ്വമേധേയാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചേക്കാൻ സാധ്യതയുള്ളതിനാൽ' അവശ്യം വേണ്ട ഒരു തുക പണമായി കൈയ്യിൽ കരുതുന്നതും നല്ലതാണ്.

കൂടാതെ പണിമുടക്കു ദിനങ്ങളിലെ വിനോദയാത്രകളും കഴിയുന്നതും ഒഴിവാക്കാം. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്