ആപ്പ്ജില്ല

രണ്ടു വർഷത്തിനകം കേരളത്തിലെ എല്ലാ സ്കൂളുകളും ഹൈടെക്കാകുമെന്ന് മന്ത്രി

2019 മാർച്ചിനകം പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം

TNN 3 Oct 2017, 11:18 am
തൃശ്ശൂർ: രണ്ടു വർഷത്തിനകം കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്കാകുമെന്നും സ്കൂളുകളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ കൈവരിക്കുന്ന ആദ്യ സംസ്ഥാനം കേരളമാകുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. 2019 മാർച്ച് 31നകം പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Samayam Malayalam all state schools to turn hitech in kerala
രണ്ടു വർഷത്തിനകം കേരളത്തിലെ എല്ലാ സ്കൂളുകളും ഹൈടെക്കാകുമെന്ന് മന്ത്രി




പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 45000 ക്ലാസ്സ് മുറികൾ നവീകരിക്കും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പട്ട നാല് നിയോജകമണ്ഡലങ്ങളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ക്ലാസ് മുറികളാണ് ആധുനീകരിക്കുക. ബാക്കിയുള്ള സ്കൂളുകൾക്കായി ടെൻഡർ വിളിച്ച് നവംബറിൽ പദ്ധതി നടപ്പാക്കും. ഡിജിറ്റൈസേഷൻ നടപ്പാക്കുക വഴി നിലവിലെ അധ്യാപകകേന്ദ്രീകൃത വിദ്യാഭ്യാസരീതിയിൽ നിന്നും വിദ്യാർഥികേന്ദ്രീകൃതരീതിയിലേയ്ക്ക് വിദ്യാഭ്യാസസമ്പ്രദായത്തെ പറിച്ചു നടാനാണ് സർക്കാരിൻറെ പദ്ധതി. സ്വതന്ത്ര സോഫ്റ്റ് വെയറുകൾ ഉപയോഗപ്പെടുത്തി മതേതര ജനാധിപത്യത്തിലൂന്നിയ വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ആന്‍റ് ടെക്നോളജി ഫോർ എജ്യൂക്കേഷൻറെ ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്