ആപ്പ്ജില്ല

രോഗികളുടെ ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

ലോഗികളുടെ ഡയാലിസിസ് നടക്കുന്നതിനിടയിൽ ആശുപത്രിയുടെ ഫ്യൂസ് ഊരി മാറ്റി കെഎസ്ഇബി. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്‌നോണിയ ആശുപത്രിയിലെ വൈദ്യുതി ബന്ധമാണ് ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് ഊരി മാറ്റിയത്.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 3 May 2024, 11:56 am

ഹൈലൈറ്റ്:

  • വൈദ്യുതി വിച്ഛേദിച്ച സമയത്ത് സെന്ററിലെ ജനറേറ്റർ തകരാറിലായിരുന്നു
  • മുടങ്ങിയത് നാൽപ്പതോളം പേരുടെ ഡയാലിസിസ്
  • ഇൻവെർട്ടർ സംവിധാനം ഉപയോഗിച്ച് കുറച്ചു സമയംകൂടിയേ ഡയാലിസിസ് തുടരാൻ സാധിച്ചുള്ളൂ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kseb
കെഎസ്ഇബി
എറണാകുളം: സൗജന്യ ഡയാലിസിസ് കേന്ദ്രത്തിൽ നൽപ്പതോളം രോഗികളുടെ ഡയാലിസിസ് നടന്നുകൊണ്ടിരിക്കെ കെഎസ്ഇബി ഫ്യൂസ് ഊരിയെന്ന് ആക്ഷേപം. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്‌നോണിയ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
വൈദ്യുതി വിച്ഛേദിച്ച സമയത്ത് സെന്ററിലെ ജനറേറ്റർ തകരാറിലായിരുന്നു. ഇൻവെർട്ടർ സംവിധാനം ഉപയോഗിച്ച് കുറച്ചു സമയംകൂടിയേ ഡയാലിസിസ് തുടരാൻ സാധിച്ചുള്ളൂ.


30000 രൂപയോളം വരുന്ന ബില്ല് കെഎസ്ഇബിയിൽ അടയ്ക്കാനുണ്ട് ഈ ഡയാലിസിസ് കേന്ദ്രം. മെയ് ഒന്നാംതിയ്യതി ബില്ലടയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും അന്ന് അവധിയായതിനാൽ പിറ്റേദിവസം അടച്ചാൽ മതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പിറ്റേന്ന് ഓഫീസ് തുറക്കുന്നതിനു മുമ്പുതന്നെ ലൈൻമാൻ വന്ന് ഫ്യൂസ് ഊരുകയായിരുന്നു.

പ്രതിമാസം ആയിരത്തോളം പേർക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് നൽകുന്ന സ്ഥാപനമാണ് കൊയ്‌നോണിയ.

പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, വാർഡ് മെംബർ പിപി എൽദോസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ നാട്ടുകാർ കെഎസ്ഇബി ഓഫീസിനു മുന്നിലെത്തി ഉപരോധം തീർത്തു. ഇതിനു ശേഷമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വഴങ്ങിയത്. 11 മണിയോടെ ഓവർസിയറെത്തി വൈദ്യുതിബന്ധം പുനസ്ഥാപിച്ചു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്