ആപ്പ്ജില്ല

എന്തിനാണ് സന്നിധാനത്ത് ഇത്രയധികം പോലീസ്?: ഹൈക്കോടതി

ഭക്തര്‍ ഇരിക്കുന്നിടത്തില്ല ബാരക്കിലാണ് പോലീസ് ഇരിക്കേണ്ടത്: ഹൈക്കോടതി

Samayam Malayalam 19 Nov 2018, 3:36 pm
കൊച്ചി: ശബരിമലയില്‍ ആവശ്യത്തിലധികം പോലീസ് ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. പോലീസ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ കാരണം ഭക്തര്‍ക്ക് വേണ്ടത്ര ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. നിലയ്ക്കലിലും സന്നിധാനത്തിനും ഇടയിലുള്ള സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു - ഹൈക്കോടതി വിമര്‍ശിച്ചു.
Samayam Malayalam fb-police-sabarimala
ശബരിമലയില്‍ ആവശ്യത്തിലധികം പോലീസ് എന്ന് ഹൈക്കോടതി


കെഎസ്‍ആര്‍ടിസി ബസുകളുടെ യാത്ര തടസമുണ്ടായി. തടപ്പന്തലില്‍ വെള്ളം പമ്പ് ചെയ്യുന്നത് മുടങ്ങി. ഭക്തരെ വിരി വെക്കുന്നതില്‍ നിന്നും പോലീസ് തടയുകയും ചെയ്‍തെന്ന് രൂക്ഷമായ വിമര്‍ശനത്തില്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. - ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‍തു.

Read More: ശബരിമലയില്‍ പോകാന്‍ തയാറായി മൂന്ന് യുവതികള്‍

പോലീസുകാര്‍ക്ക് ബാരക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവിടെയാണ് വിശ്രമിക്കേണ്ടത്. ഭക്തര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്ല പോലീസുകാര്‍ ഇരിക്കേണ്ടത്. കോടതി നിര്‍ദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് തന്നെ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരമായി മറുപടി നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്