ആപ്പ്ജില്ല

ദൃശ്യവിരുന്നിൽ പതിയിരിക്കുന്ന ചതി; ആവളപാണ്ടിക്ക് പോണോരേ; ശ്രദ്ധിക്കൂ

ആവളപാണ്ടിയിൽ നിന്നും പായൽ ശേഖരിക്കുന്നവരേ ശ്രദ്ധിക്കൂ, അപകടമാണത്.

Samayam Malayalam 24 Nov 2020, 9:47 pm
കോഴിക്കോട്: ആവളപ്പാണ്ടിയിലെ തോടിലും വയലിലും വിരിഞ്ഞ പായൽ പൂക്കൾ കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകളാണ് എത്തുന്നത്. വൈലറ്റ് വിരിപ്പിട്ട തോടും പാടവും സന്ദർശകരെ അത്രയധികം ആകർഷിക്കുന്നുണ്ട്. എന്നാൽ അത്ര സുഖമുള്ള കാര്യമല്ല ഇനി സംഭവിക്കാൻ പോകുന്നത്.
Samayam Malayalam avalapandi
ആവളപാണ്ടിയിൽ വിരിഞ്ഞ പായൽപൂക്കൾ |ദീപേഷ് ജോണ്‍


Also Read: പായല്‍പ്പൂക്കള്‍ വര്‍ണം ചാര്‍ത്തിയ തോട്

തെക്കനമേരിക്കൻ സ്വദേശിയായ കബോംബ ഫർകാറ്റ എന്ന ജലസസ്യമാണ് ആവളപ്പാണ്ടിയിലാകെ പൂത്തുനിൽക്കുന്നത്. മറ്റ് ജലസസ്യങ്ങളെ അതിവേഗം നശിപ്പിച്ച് സ്ഥലം കയ്യടക്കുന്നതാണ് ഈ പായലിന്റെ സ്വഭാവം. മുള്ളൻ പായലെന്ന് വിളിക്കുന്ന കബോംബ പൂത്തതോടെ ആവളപ്പാണ്ടിയിലേക്ക് എത്തുന്ന ജനങ്ങൾ പായലിന്റെ തണ്ട് ശേഖരിക്കാനും സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Also Read: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍; യുഡിഎഫ് ചിത്രത്തിലില്ലെന്ന് കെ സുരേന്ദ്രന്‍

പായൽ പറിച്ചുകൊണ്ടുപോകുന്നത് ഇത് അതിവേഗം വ്യാപിക്കുന്നതിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. മറ്റുള്ള പ്രദേശങ്ങളിലെ ജലാശയങ്ങളിൽ ഈ പായൽ വ്യാപിക്കുന്ന അവസ്ഥ ഉണ്ടാവുകയും ജലാശയങ്ങളിലെ മറ്റ് സസ്യങ്ങളെ പായൽ ഇല്ലാതാക്കുമെന്നുമാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്