ആപ്പ്ജില്ല

'വ്യാജ ഫോട്ടോ, പി കെ ഫിറോസിനെ അപമാനിക്കാൻ ശ്രമിച്ചു'; വിവാദ 118 എ പ്രകാരം ആദ്യ പരാതി

കേരള പോലീസ് നിയമത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് മുസ്ലീം ലീഗ് നേതാവിൻ്റെ പരാതി.

Samayam Malayalam 23 Nov 2020, 11:48 am
വലപ്പാട്: സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപകരമയ പോസ്റ്റുകള്‍ നിയന്ത്രിക്കാനെന്ന പേരിൽ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഓര്‍ഡിനൻസിനെതിരെ പ്രതിഷേധം കടുക്കുന്നതിനെതിരെ പുതിയ ഓര്‍ഡിൻസ് പ്രകാരമുള്ള ആദ്യ പരാതി പ്രതിപക്ഷത്തു നിന്ന്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ്ബുക്കിൽ അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
Samayam Malayalam pk firos fb
പികെ ഫിറോസ് Photo Credit: facebook.com/firos.pk.79


പി കെ ഫിറോസിനെ അപമാനിക്കാൻ ലക്ഷ്യമിട്ട് വ്യാജ ഫോട്ടോ പ്രചരിപ്പിക്കുകയാണെന്നും കേരള പോലീസ് ആക്ട് 118 എ പ്രകാരം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ ആണ് പരാതിയുമായി രംഗത്തെത്തിയത്. വലപ്പാട് പോലീസിലാണ് പരാതി നല്‍കിയത്.

Also Read: 'കരിനിയമ'ത്തിന് സുപ്രീം കോടതിയിൽ പിടി വീണേക്കും; 2015ൽ പോലീസ് നിയമത്തിന് സംഭവിച്ചത് ഇങ്ങനെ

ഇതാദ്യമായാണ് 118 എ പ്രകാരം സംസ്ഥാന പോലീസിന് ഒരു പരാതി ലഭിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമം അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് പ്രതിപക്ഷം ഉള്‍പ്പെടെ പ്രതിഷേധിക്കുമ്പോഴാണ് മുസ്ലീം ലീഗിൻ്റെ നടപടി. ഒരു ഫേസ്ബുക്ക് പ്രൊഫൈലിലുള്ള വ്യക്തിയ്ക്കെതിരെയുള്ള പരാതിയിൽ പോസ്റ്റിൻ്റെ ലിങ്കും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: Live: പോലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ കെ സുരേന്ദ്രന്‍ ഹൈക്കോടതിയിലേക്ക്

സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ ഓര്‍ഡിനൻസ് പ്രകാരം പരാതിക്കാരനില്ലെങ്കിൽ പോലും പോലീസിന് സ്വമേധയാ കേസെടുക്കുകയും അറസ്റ്റ് വാറണ്ടോ മജിസ്ട്രേറ്റിൻ്റെ അനുമതിയോ ഇല്ലാതെ അറസ്റ്റ് ചെയ്യുകയും ചെയ്യാം. മൂന്ന് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ട് ശിക്ഷകളും ഒരുമിച്ചോ ആണ് നിയമം ശുപാര്‍ശ ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്