ആപ്പ്ജില്ല

പമ്പയിൽ പ്രതിഷേധത്തിനിടെയും സന്നിധാനത്ത് തിരക്കേറിയ ദിനം

ശബരീപാതയ്ക്ക് പുറമെ പരമ്പരാഗത കാനനപാത വഴിയും ധാരാളം തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇന്ന് കൂടുതലായി എത്തിയത്.

Samayam Malayalam 23 Dec 2018, 5:43 pm

ഹൈലൈറ്റ്:

  • സന്നിധാനത്ത് ദര്‍ശനം സുഗമമായി നടക്കുന്നു
  • ഇന്ന് ഉച്ച വരെ എത്തിയത് അൻപതിനായിരത്തോളം തീര്‍ത്ഥാടകര്‍
  • മരക്കൂട്ടം മുതൽ സന്നിധാനം വരെ നിരീക്ഷണം ശക്തമാക്കി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sannidhanam
പമ്പ: മനിതി സംഘടനയുടെ പ്രവര്‍ത്തകരായ യുവതികള്‍ എത്തിയതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം പമ്പയിൽ സംഘര്‍ഷാവസ്ഥ തുടര്‍ന്നെങ്കിലും ഞായറാഴ്ച സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു. സംഘര്‍ഷം രൂക്ഷമായിരുന്ന സമയത്തും സന്നിധാനത്ത് പ്രശ്നങ്ങളില്ലാതെ തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. ഇന്ന് ഉച്ച വരെ അൻപതിനായിരത്തോളം പേര്‍ ശബരിമലയിലെത്തിയെന്നാണ് കണക്ക്.
പ്രതിഷേധക്കാരെയും ദര്‍ശനത്തിനെത്തുന്ന യുവതികളെയും നിരീക്ഷിക്കാനായി മരക്കൂട്ടം മുതൽ സന്നിധാനം വരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മനിതി സംഘം പമ്പയിലെത്തിയതുമുതൽ ശബരിമലയിൽ പോലീസ് അതീവജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാൽ ഇവര്‍ പമ്പയിൽ നിന്ന് മടങ്ങിയതോടെ പോലീസും പിൻവാങ്ങിയിട്ടുണ്ട്.

ശബരീപാതയ്ക്ക് പുറമെ പരമ്പരാഗത കാനനപാത വഴിയും ധാരാളം തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇന്ന് കൂടുതലായി എത്തിയത്. സന്നിധാനത്തെ സ്ഥിതിഗതികള്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷണസമിതിയെയും കൃത്യമായി അറിയിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്