ആപ്പ്ജില്ല

ശിവസേനയെ കൂടെനിര്‍ത്താൻ ചര്‍ച്ചയ്ക്കൊരുങ്ങി അമിത് ഷാ

ഉദ്ധവ് താക്കറെയുടെ വീട്ടിലെത്തി അമിത് ഷാ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

Samayam Malayalam 5 Jun 2018, 1:26 pm
ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ സഖ്യകക്ഷികളെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി ബിജെപി അധ്യക്ഷൻ അമിത് ഷാ മുംബൈയിലെത്തി ശിവസേന തലവൻ ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തും. ഉദ്ധവ് താക്കറെയുടെ വസതിയിലായിരിക്കും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് ശിവസേന നേതാവ് വ്യക്തമാക്കി.
Samayam Malayalam amit shah


തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു ബിജെപിയാണെന്ന് കഴിഞ്ഞ ദിവസം ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. കോൺഗ്രസിനെയോ ജെഡിഎസിനെയോ സ്വീകരിച്ചാലും നരേന്ദ്ര മോദിയെയും അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ലെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ ബിജെപി ഒറ്റയ്ക്ക് മത്സരിച്ച പാൽഖര്‍ മണ്ഡലത്തിൽ വിജയം ബിജെപിയ്ക്കൊപ്പമായിരുന്നെങ്കിലും വോട്ടിൽ കാര്യമായ ഇടിവുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ഭണ്ഡാര - ഗോണ്ഡിയ മണ്ഡലത്തിൽ എൻസിപി- കോൺഗ്രസ് സഖ്യത്തോട് ബിജെപി പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ശിവസേനയെ ചാക്കിടാൻ ബിജെപി ഒരുങ്ങുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്