ആപ്പ്ജില്ല

ആനന്ദ് വധം: സിബിഎെ അന്വേഷണം വേണമെന്ന് കണ്ണന്താനം

നെന്മിനി സ്വദേശിയായ ആനന്ദിനെയാണ് ഞായറാഴ്ച വെട്ടിക്കൊന്നത്

TNN 14 Nov 2017, 12:09 pm
തൃശ്ശൂർ: ഗുരുവായൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഎെ അന്വേഷണം വേണമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. നെന്മിനി സ്വദേശിയായ ആനന്ദിനെയാണ് ഞായറാഴ്ച അജ്ഞാതര്‍ വെട്ടിക്കൊന്നത്. കേസിൽ കേരള പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കണ്ണന്താനം പറഞ്ഞു.
Samayam Malayalam anand murder alphons kannanthanam demands cbi inquiry
ആനന്ദ് വധം: സിബിഎെ അന്വേഷണം വേണമെന്ന് കണ്ണന്താനം


സി.പി.എം പ്രവര്‍ത്തകനായ ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ ആനന്ദ് അടുത്തനാളിലാണ് ജാമ്യത്തിലിറങ്ങിയത്.ഞായറാഴ്ച രാവിലെ നെന്മേനിയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് മാരുതി കാറില്‍ എത്തിയ നാലംഗ സംഘം ആനന്ദിനെ വെട്ടിയത്.

ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്