ആപ്പ്ജില്ല

അങ്കമാലിയില്‍ വെടിക്കെട്ടപകടത്തില്‍ ഒരു മരണം

അങ്കമാലി കറുകുറ്റിക്കു സമീപം പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരു മരണം

Samayam Malayalam 15 Apr 2018, 10:32 pm
കൊച്ചി: അങ്കമാലി കറുകുറ്റിക്കു സമീപം പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരു മരണം. എട്ടോളം പേര്‍ക്ക്‌ പരിക്കേറ്റു. മുല്ലപ്പറമ്പൻ ഷാജുവിന്റെ മകന്‍ സൈമണ്‍ (21) ആണ് മരിച്ചത്. മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
Samayam Malayalam karukutty


ഇവരെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. വെടിക്കെട്ടിനിടെ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടര്‍ന്നാണ് അപകടമുണ്ടായത്.രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്