ആപ്പ്ജില്ല

മിസ് കേരള വിജയികളുടെ മരണം: നിർണായക ദൃശ്യങ്ങളുള്ള ഡിവിആർ ഹോട്ടലുടമ പോലീസിന് കൈമാറി

ഡിവിആറുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹോട്ടലുടമയ്ക്ക് പോലീസ് നോട്ടീസയച്ചത്. അസിസ്റ്റന്‍റ് കമ്മീഷണർ നിസാമുദ്ദീന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ

Samayam Malayalam 16 Nov 2021, 8:07 pm

ഹൈലൈറ്റ്:


  • ഡിവിആർ ഹോട്ടലുടമ പോലീസിന് കൈമാറി
  • നിർണ്ണായ വിവരങ്ങൾ ലഭിക്കാൻ സാധ്യത
  • ഡിവിആർ നൽകിയത് ചോദ്യം ചെയ്യലിന് എത്തിയപ്പോൾ

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam anjana ansi
അഞ്ജനയും അൻസി കബീറും
കൊച്ചി: മുൻ മിസ് കേരളയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടലുടമ പോലീസിന് കൈമാറി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോഴാണ് റോയ് വയലാട്ട് ഡിവിആർ പോലീസിന് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡിവിആർ കൂടി ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
മിസ് കേരള വിജയികളായ അൻസി കബീർ ,അഞ്ജന ഷാജൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് ഡിജെ പാർട്ടി നടന്ന ഹോട്ടലുടമയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇന്ന് രാവിലെ 10.30 നാണ് റോയ് വയലാട്ട് ചോദ്യം ചെയ്യലിന് ഹാജരായത്. അസിസ്റ്റന്‍റ് കമ്മീഷണർ നിസാമുദ്ദീന്‍റെ നേതൃത്വത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്.

Also Read : അവസാനിക്കാത്ത ദുരൂഹത; ഫോ‍ർട്ട് കൊച്ചിയിലെ ഹോട്ടലുടമയെ ഇന്ന് ചോദ്യം ചെയ്യും

നേരത്തെ ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ ഡിവിആറുകളിൽ ഒന്നാണ് റോയ് പോലീസിന് കൈമാറിയതെന്ന് എസിപി വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഡിവിആറുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹോട്ടലുടമയ്ക്ക് പോലീസ് നോട്ടീസയച്ചത്.

മുൻ മിസ് കേരളയും മോഡലുമായ അൻസി കബീറും റണ്ണറപ്പായ അഞ്ജന ഷാജനും സുഹൃത്ത് മുഹമ്മദ് ആഷിഖുമായിരുന്നു കാറപകടത്തിൽ കൊല്ലപ്പെട്ടത്. ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു റോഡ് അപകടം നടന്നത്. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ്. ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read : വാങ്ങിയ മയിലിനെ സമ്മാനമായി നല്‍കും; പകരം 'വമ്പന്‍ ട്വിസ്റ്റു'മായി ഫിറോസ് ചുട്ടിപ്പാറ

ഡിജെ പാര്‍ട്ടിയ്ക്ക് ശേഷം ഹോട്ടലിൽ തർക്കം നടന്നിരുന്നെന്നും ഇവര്‍ സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലഭിച്ച ഡിവിആറിൽ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടോ എന്നാകും പോലീസ് പരിശേധിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്