ആപ്പ്ജില്ല

കേരളത്തിന് ആപ്പിളിന്‍റെ ഏഴു കോടി; ഉപഭോക്താക്കള്‍ക്ക് ഡൊണേഷൻ ബട്ടൺ

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും സ്കൂളുകള്‍ പുനര്‍നിര്‍മിക്കാനും പിന്തുണ

Samayam Malayalam 25 Aug 2018, 12:21 pm
ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഏഴു കോടി രൂപ സംഭാവന നല്‍കുമെന്ന് അമേരിക്കൻ കമ്പനി ആപ്പിള്‍. ആപ്പിള്‍ വെബ് സ്റ്റോറിന്‍റെ ഹോം പേജിൽ കേരളത്തെ പിന്തുണച്ച് ആപ്പിള്‍ ഒരു ബാനറും നല്‍കിയിട്ടുണ്ട്.
Samayam Malayalam apple.


കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ അത്യന്തം വേദനയുണ്ടെന്നും ഏഴു കോടി രൂപ സംഭാവനയായി നല്‍കുന്നുവെന്നും ആപ്പിള്‍ പ്രസ്താവനയിൽ അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും സ്കൂളുകള്‍ പുനര്‍നിര്‍മിക്കാനും ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാനുമായുള്ള പ്രവര്‍ത്തനങ്ങളിൽ പൂര്‍ണപിന്തുണ നല്‍കുന്നുവെന്നും ആപ്പിള്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കാണ് ആപ്പിള്‍ സംഭാവന നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് കേരളത്തെ സഹായിക്കാനായി ഐട്യൂൺസിലും ആപ് സ്റ്റോറിലും ഡൊണേഷൻ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും ആപ്പിള്‍ അറിയിച്ചു. അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെയാണ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സംഭാവന നല്‍കാൻ കഴിയുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്