ആപ്പ്ജില്ല

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് അരുണ്‍ ജയ്റ്റ്ലി

ഒരു ലഷ്കര്‍ ഭീകരനെയും ഇന്ത്യൻ സൈന്യം വെറുതെ വിടില്ല

TNN 26 Nov 2017, 4:39 pm
സൂറത്ത്: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയീദിനെ മോചിപ്പിച്ച പാക്കിസ്ഥാൻ നടപടിയ്ക്കു തൊട്ടുപിന്നാലെ ഭീകരസംഘടനകള്‍ക്കും പാക്കിസ്ഥാനുമെതിരെ പ്രസ്താവനയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. പാക്കിസ്ഥാന്‍റെ നടപടിയെ ന്യായീകരിക്കാനാവില്ലെന്നും ലോകരാജ്യങ്ങളിൽ നിന്നും ഇതിനെതിരെ പ്രതിഷേധം ഉയരുകയാണെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
Samayam Malayalam arun jaitly warns lashkar and pakistan
പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് അരുണ്‍ ജയ്റ്റ്ലി


ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാൻ നടപടിയെ പിന്തുണയ്ക്കാനാവില്ലെന്നാണ് ലോകരാജ്യങ്ങള്‍ പറയുന്നതെന്നും സൂറത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേ ജയ്റ്റ്ലി പറഞ്ഞു. ഒരു ലഷ്കര്‍ കമാൻഡറെയും ഇന്ത്യൻ സൈന്യം വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അരുണ്‍ ജെയ്റ്റ്ലി നല്‍കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്