ആപ്പ്ജില്ല

തിരുവോണത്തിന് ബാറിലും മദ്യം കിട്ടില്ല; മദ്യശാലകൾക്ക് ഇനി മൂന്ന് ദിവസം തുടർച്ചയായ അവധി

തിരുവോണ നാള്‍ മുതൽ തുടര്‍ച്ചയായ മൂന്ന് ദിവസമാണ് മദ്യശാലകള്‍ക്ക് അവധി ബാധകമാകുക. ഇത്തവണ തിരുവോണത്തിന് ബാറുകള്‍ക്കും അവധി ബാധകമാക്കി.

Samayam Malayalam 30 Aug 2020, 8:50 am
തിരുവനന്തപുരം: ഇത്തവണ തിരുവോണ നാളിൽ ബെവ്കോ ഔട്ട്‍‍ലെറ്റുകള്‍ക്കും കൺസ്യൂമര്‍ ഫെഡ് ഷോപ്പുകള്‍ക്കും പുറമെ ബാറുകള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഓഗസ്റ്റ് 31ന് ബാറുകളിൽ മദ്യവിൽപന തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് തിരുവോണ ദിവസം പ്രഖ്യാപിച്ച അവധിയാണ് ഇത്തവണ ബാറുകള്‍ക്കു കൂടി ബാധകമാക്കിയത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊവിഡ് പശ്ചാത്തലത്തിൽ തിരക്കൊഴിവാക്കാനാണ് എല്ലാ മദ്യശാലകള്‍ക്കും അവധി പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ 700ഓളം ബാറുകള്‍ക്ക് എക്സൈസ് വകുപ്പിൻ്റെ ഉത്തരവ് ബാധകമാകും. അതേസമയം, ഞായറാഴ്ച ദിവസം തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ വേണ്ടത്ര സ്റ്റോക്ക് എല്ലാ മദ്യശാലകളിലേയ്ക്കും എത്തിച്ചതായി അധികൃതര്‍ അറിയിച്ചെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also Read: ശ്രീനഗറിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാസേന; ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

ആഘോഷദിവസങ്ങളിൽ സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് അവധിയുണ്ടെങ്കിലും ബാറുകള്‍ തുറക്കുന്ന പതിവാണ് കൊവിഡ് 19 മൂലം സര്‍ക്കാര്‍ അവസാനിപ്പിച്ചത്. തിരുവോണ ദിവസം ബെവ്കോ, കൺസ്യൂമര്‍ഫെഡ‍് ഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. തിരുവോണ ദിവസം കൂടി ബാറുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാൽ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിയാണ് ബാറുകള്‍ക്ക് ഉണ്ടാകുക. ഓഗസ്റ്റ് 31ന് തിരുവോണം കഴിഞ്ഞാൽ സെപ്റ്റംബര്‍ ഒന്നാം തീയതി ഡ്രൈ ഡേയാണ്. അതിനു ശേഷം രണ്ടാം തീയതി വരുന്ന ശ്രീനാരാണഗുരു ജനയന്തിയ്ക്കും മദ്യവിൽപ്പനയുണ്ടാകില്ല. ഫലത്തിൽ ഞായറാഴ്ച കഴിഞ്ഞാൽ വ്യാഴാഴ്ച മാത്രമായിരിക്കും

കഴിഞ്ഞവർഷം ബാറുകൾ തുറക്കാൻ അനുവദിച്ചത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ബാറുകൾക്ക് ഓണക്കച്ചവടം നടത്താൻ വേണ്ടിയാണ് ബിവറേജസ് അടച്ചതെന്നായിരുന്നു വിമർശനം. കോവിഡ് പശ്ചാത്തലത്തിൽ ബാറുകൾമാത്രം തുറന്നാൽ തിരക്കുണ്ടാകാൻ ഇടയുള്ളതിനാലാണ് മദ്യവിൽപ്പന തടഞ്ഞത്. ഞായറാഴ്ച കഴിഞ്ഞാൽ വ്യാഴാഴ്ച മാത്രമായിരിക്കും മദ്യശാലകൾ തുറക്കുക.

Also Read: മലയാളി നഴ്സ് നിമിഷയുടെ വധശിക്ഷയ്ക്ക് സ്റ്റേ; യെമൻ സ്വദേശിയായ ഭർത്താവിനെ കൊന്ന കേസിൽ അപ്പീൽ സ്വീകരിച്ചു

അതേസമയം, മദ്യശാലകളിൽ വെര്‍ച്വൽ ക്യൂ നടപ്പാക്കാനുള്ള ബെവ്ക്യൂ ആപ്പ് സര്‍ക്കാര്‍ പരിഷ്കരിച്ചു. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള മദ്യശാലകള്‍ തെരഞ്ഞെടുക്കാവുന്ന തരത്തിലാണ് ആപ്പ് പരിഷ്കരിച്ചത്. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്